Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ വച്ച് പ്രതീകാത്മകമായി വിചാരണ ചെയ്യും...

30 OCTOBER 2026 06:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഉടയോൻ തമ്പുരാൻ വിചാരിച്ചാലും ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..! പൊട്ടിക്കരഞ്ഞ് ഭദ്ര

മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

ടോയ്‌ലറ്റിൽ വെള്ളമില്ലാത്തിനെ തുടർന്ന് ട്രെയിൻ യാത്രക്കാർക്ക് വഴിയിലിറങ്ങേണ്ടി വന്നു.. റെയിൽവെ 16,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കർണാടക ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്..

ഭീതിയിൽ പത്തനംതിട്ടയിലെ രക്ഷിതാക്കളും പെൺകുട്ടികളും..വെള്ള നിറത്തിലുളള കാറിലെത്തി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ ഇറങ്ങിയിട്ടുണ്ട്..പോലീസ് അന്വേഷണം വ്യാപിപ്പിച്ചു..

കാന്തപുരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം ഇന്ന് പ്രതീകാത്മകമായി വിചാരണ ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറായി, ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുന്നതാണ്.

ഇതേ വിഷയത്തിൽ ഞായറാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയിൽ രാഷ്ട്രീയ ഭേദം മറന്ന് പങ്കെടുക്കാന്‍ ജനങ്ങളോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്യുകയും ചെയ്തു. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പാര്‍ലമെന്‍റില്‍ ഒരു വട്ടം പരാജയപ്പെട്ടിരുന്നു. രണ്ടാമത് നല്‍കിയ നോട്ടീസിന് ഇപ്പോഴും രാജ്യസഭയില്‍ തീരുമാനമൊന്നുമയില്ല. ഇതോടെയാണ് പ്രതീകാത്മക പരസ്യ വിചാരണയിലേക്ക് പ്രതിപക്ഷം നീങ്ങിയത്.

അശോക ഹോട്ടല്‍, തല്‍ക്കത്തോറ സ്റ്റേഡിയം, രാംലീല മൈതാനം എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതി പ്രതിഷേധത്തിന് വേദിയാകുന്നത്. ഇന്ന് ഉച്ചക്ക് ശേഷം മൂന്നരക്കാണ് പരസ്യ വിചാരണ നടപടി തുടങ്ങുക. മീരാകുമാര്‍ സ്പീക്കറാകുന്ന പ്രതീകാത്മക പാര്‍ലമെന്‍റില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. എംപിമാരും കക്ഷിനേതാക്കളും സംസാരിക്കുന്നതാണ്. വോട്ടര് പട്ടിക പരിഷ്ക്കരണത്തോടെ വോട്ടവകാശം ഇല്ലാതാവയരയെും വേദിയിലെത്തിക്കും. പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. പിന്നാലെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി സ്പീക്കര്‍ മീരാകുമാര്‍ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും.

പൊലീസിന്‍റെയും കേന്ദ്ര സേനയുടെയും നിരീക്ഷണത്തിലായിരിക്കും പ്രതിഷേധ പരിപാടി. ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന അടുത്ത ഘട്ട പ്രതിഷേധത്തിൽ പത്ത് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ്, ഡൽഹിയിലേക്ക് പ്രവര്‍ത്തകര്‍ വരുന്ന വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചയക്കുകയാണെന്ന് ആരോപിക്കുന്നുണ്ട്. നവംബര്‍ ഒന്നിലെ പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേകം പ്രതിഷേധിക്കും. ദീപാവലി ആഘോഷം നടക്കുന്ന ആഴ്‌ചയിൽ പ്രതിഷേധത്തിന് ഇടവേളയുണ്ടാകും..

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസിദ്ധ ചിത്രകാരൻ പൊയിനാച്ചി, കരിച്ചേരിയിലെ എ ദിവാകരൻ അന്തരിച്ചു...  (21 minutes ago)

തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.... കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്  (28 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ വച്ച് പ്രതീകാത്മകമായി വിചാരണ ചെയ്യും...  (37 minutes ago)

ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ കെസി പ്രീതയ്ക്ക് വെങ്കലം  (42 minutes ago)

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ വിജയ്‌യുടെ മകന്‍;തനിക്കോ തന്റെ ടീമിനോ നിലവില്‍ ഒദ്യോഗികമായി ഫാന്‍ ക്ലബുകളോ അസോസിയേഷനുകളോ ഇല്ല  (8 hours ago)

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി  (8 hours ago)

വിജിലൻസ് ഡയറക്ടറുടെ പിടലിക്ക് പിടിക്കാൻ ഹൈക്കോടതി! പിണറായിയെ രക്ഷിക്കാനുള്ള പ്ലാനിന് തിരിച്ചടി  (8 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (9 hours ago)

എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

സുഹൈലിന്റെ ഉപ്പയല്ല ഉടയതമ്പുരാൻ ഇറങ്ങിയാലും ഇനി രക്ഷയില്ല..! സ്നാപ്ചാറ്റില്‍ കുടുങ്ങി നാലാം പ്രതി ഒറ്റി  (9 hours ago)

സർവ്വനാശം, അർണാബ് ചുഴലിയുടെ അഴിഞ്ഞാട്ടം..! 300 വീടുകളെ ചുഴറ്റിയെറിഞ്ഞു കൊടുംമഴ അടുത്ത മണിക്കൂറിലും  (9 hours ago)

കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭദ്ര,ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..!  (9 hours ago)

ഉടയോൻ തമ്പുരാൻ വിചാരിച്ചാലും ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..! പൊട്ടിക്കരഞ്ഞ് ഭദ്ര  (9 hours ago)

മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

ബിഎച്ച്ഇഎൽ ജീവനക്കാർക്ക് പ്രത്യേക ശമ്പള പാക്കേജ് ആനുകൂല്യങ്ങളുമായി പിഎൻബി  (13 hours ago)

Malayali Vartha Recommends