സൗദി അറേബ്യ യമനിലെ ഹൂതികള്‍ക്ക് 100 കോടി ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു..പണവുമായി സൗദി മന്ത്രി ഇറാനിലെത്തി..പിന്നിൽ പാകിസ്ഥാനും തുർക്കിയും..

ആക്രമണം നിര്‍ത്തുന്നതിനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനും സൗദി അറേബ്യ യമനിലെ ഹൂതികള്‍ക്ക് 100 കോടി ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു എന്ന് റിപ്പോര്‍ട്ട്. ഇറാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഈ നിര്‍ദേശം വച്ചതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി മന്ത്രി ഇറാനിലെത്തിയ വിമാനത്തില്‍ പണം കൊണ്ടുവന്നു എന്നും വാര്‍ത്തയുണ്ട്. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.മക്ക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഇറാന്‍ തലസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയിരുന്നു.
സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ ആണ് പങ്കെടുത്തത്. ഈ വേളയിലാണ് സൗദി അറേബ്യ 100 കോടി ഡോളര്‍ വാഗ്ദാനം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.സൗദിയുടെ മന്ത്രി വന്നത് ഹെര്‍കുലിസ് സൈനിക വിമാനത്തിലാണ്. ഈ വിമാനത്തില്‍ പണം ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാകിസ്താന്റെ ഭാഗത്ത് നിന്ന് സൈനിക മേധാവി അസിം മുനീര്‍, തുര്‍ക്കിയുടെ രഹസ്യാന്വേഷണ മേധാവി ഇബ്രാഹീം കാലിന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇറാന്റെ ഭാഗത്ത് നിന്ന് ദേശ സുരക്ഷാ സമിതി മേധാവി മുഹ്‌സിന്‍ റഇസാഇയും പങ്കെടുത്തു.
സൗദിയും ഹൂതികളും തമ്മിലുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.തുര്‍ക്കിയും പാകിസ്താനും സൗദിയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ തയ്യാറായിട്ടില്ല. സൗദിയിലെ എണ്ണ കേന്ദ്രങ്ങളും തന്ത്ര പ്രധാന മേഖലകളും ആക്രമിക്കപ്പെടുന്നത് തടയുക എന്ന ദൗത്യമാണ് ഇവര്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ ഹൂതികള്‍ ആക്രമണം ഇപ്പോഴും തുടരുന്നുണ്ട്.അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ച വേളയില്‍ ഇറാന്‍ ഹോര്‍മുസ് കടല്‍പാത അടച്ചു. ഹൂതികള്‍ ചെങ്കടലില്‍ സാന്നിധ്യം ശക്തമാക്കുക കൂടി ചെയ്തതോടെയാണ് സൗദി ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളുടെ കയറ്റുമതി പ്രതിസന്ധിയിലായത്.
ഈ പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തിങ്കളാഴ്ച ഇറാനില്‍ നടന്ന ചര്‍ച്ച. പ്രതിരോധ മന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം സൗദി സ്ഥിരീകരിച്ചിരുന്നു എങ്കിലും ഹൂതികള്‍ക്ക് പണം കൊടുക്കുമെന്നോ പണമിടപാട് നടത്തുമെന്നോ പറയുന്നില്ല.മൂന്ന് വര്‍ഷം മുമ്പ് സൗദിയും ഹൂതികളും വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നു. ഹൂതികള്‍ക്ക് നിയന്ത്രണമുള്ള യമനിലെ അടിസ്ഥാന വികസനം, ശമ്പള വിതരണം എന്നിവയ്ക്ക് സൗദി സാമ്പത്തിക സഹായം ചെയ്യാമെന്ന് അന്ന് ധാരണയായിരുന്നുവത്രെ. ഇത് സൗദി ലംഘിച്ചു എന്ന് ഹൂതികള്‍ ആരോപിക്കുന്നു. പഴയ ധാരണയും കരാറുകളും ഇറാനിലെ ചര്‍ച്ചയില്‍ ഭാഗമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























