വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...

വർക്കലയെ നടുക്കി വറ്റ മീൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. വെട്ടൂർ മേഖലയിൽ വിപണിയിൽ നിന്ന് വറ്റ മീൻ വാങ്ങി ഉപയോഗിച്ച 27 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും ഇവർ നിലവിൽ വെന്റിലേറ്റർ സപ്പോർട്ടിലാണെന്നുമാണ് പുറത്തുവരുന്ന വിവരം. സംഭവത്തെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ അടിയന്തര ഇടപെടലുണ്ടാവുകയും വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വറ്റ മത്സ്യത്തിന്റെ വില്പനയും വിതരണവും പൂർണ്ണമായി നിർത്തിവെപ്പിക്കുകയും ചെയ്തു. പൊലീസിന്റെ സഹായത്തോടെ പുത്തൻചന്ത, മരക്കടമുക്ക് മേഖലകളിൽ ആരോഗ്യവകുപ്പ് കർശന പരിശോധന തുടരുകയാണ്.
https://www.facebook.com/Malayalivartha

























