Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...


പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...


'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം... കടുത്ത ചൂട് കാരണം ലോകമെമ്പാടുമായി ഏകദേശം 3,73,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടും..ഇന്ത്യയിൽ ഏകദേശം 55,000 മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്...


ഓഗസ്റ്റ് മുതൽ ഫ്ലാറ്റിൽ താമസം..യുകെയില്‍ എംബിഎ പഠിക്കുന്നുവെന്ന് വീട്ടുകാര്‍ കരുതിയ മകളുടെ മൃതദേഹം പൂണെയിലെ ഫ്ലാറ്റില്‍... ഒക്ടോബര്‍ എട്ടു മുതല്‍ 25 വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു..


'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ, അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍..ക്രിമികീടങ്ങളുടെ ഒളിത്താവളംഅന്തം കമ്മികൾ ജോലിചെയ്യുന്ന മാധ്യമങ്ങളുടെ മുതലാളിക്കസേര...

30 OCTOBER 2026 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

കേരളത്തെ ഞെട്ടിച്ച കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബി.എല്‍.എം ഗ്രൂപ്പ് ചെയര്‍മാനും മാധ്യമ സ്ഥാപന ഉടമയുമായ ആര്‍. പ്രേംകുമാര്‍ ക്രൈംബ്രാഞ്ച് പിടിയിലായ സംഭവത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്.ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വായിക്കാം..ഒരു സാങ്കൽപ്പിക കഥ പറയാം..നമ്മുടെ നാട്ടിലെ ഒരു ചെറിയ തട്ടുകട. ആ കടയിൽ ദോശയ്ക്ക് GST ബിൽ കൊടുക്കുന്നില്ല എന്ന് പറഞ്ഞ് റെയ്ഡ് നടത്തി

ആ തട്ടുകടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് വിചാരിക്കുക.(സാങ്കല്പികം മാത്രം)എന്തായിരിക്കും പിന്നീടുള്ള ചാനൽ പുകിൽ?തട്ടുകടക്കാരനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോകുന്നതും, അവിടെ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതും,അവിടെ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതും വരെയുള്ള മാരത്തോൺ ലൈവുകൾ. തട്ടുകടയിൽ നിന്ന് പണ്ട് ദോശ കഴിച്ചവരുടെ അനുഭവകഥകൾ. തട്ടുകടക്കാരന്റെ വീട്ടുകാരുടെ ഓരോ നിമിഷവും ഒളിക്യാമറയിൽ പകർത്തൽ. ഒടുവിൽ ഈ ചാനലുകാർ തന്നെ SIT ഒക്കെ ഉണ്ടാക്കി ഇയാളുടെ കൂട്ടുകാരായ തട്ടുകടക്കാരുടെ കടകളിൽ റെയ്ഡ്…

 

മൊത്തത്തിൽ ചാനലുകളുടെ ഉത്സവരാവ്!ഇനി ഇന്നലെ നടന്ന ഒരു യഥാർത്ഥ സംഭവം പറയാം…കേരളത്തിലെ സാധാരണക്കാരായ മനുഷ്യരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് നാലായിരം കോടി രൂപ പറ്റിച്ച കേസിൽ പ്രേംകുമാർ എന്ന ഒരാളെ കേരള പോലീസ് അറസ്റ്റ് ചെയ്തു. ആ അറസ്റ്റ് തമിഴ്‌നാട്ടിൽ വരെ വലിയ വിവാദവും വാർത്തയുമാണ്.ഇത്ര വലിയ തട്ടിപ്പായിട്ടും നിങ്ങൾ അത് അറിഞ്ഞോ? ഇല്ല.കാരണം എന്താണ്? ഒരു മാധ്യമവും കാര്യമായി വാർത്ത കൊടുത്തില്ല.

 

എന്താണ് കാരണം എന്നല്ലേ?ഈ പ്രേംകുമാർ കുറെയേറെ അന്തംകമ്മി മാധ്യമ അടിമകൾ ജോലി ചെയ്യുന്ന ന്യൂസ് മലയാളം എന്ന മാധ്യമ സ്ഥാപനത്തിന്റെ മുതലാളിയാണ്.അതായത്,പാവങ്ങളെ പറ്റിച്ച പണം മാസംതോറും വാങ്ങി മൂക്കുമുട്ടെ തിന്ന് ഏമ്പക്കവും വിട്ടിട്ടാണ് അതിലെ കമ്മി അടിമകൾ നാട്ടുകാരെ ധാർമികത പഠിപ്പിക്കാൻ ഇറങ്ങുന്നത് എന്ന് ചുരുക്കം.സിപിഎം സൈബർ ക്രിമികീടങ്ങൾ കൊടുക്കുന്ന സ്ക്രിപ്റ്റ് പ്രോംപ്റ്ററിൽ നോക്കി വായിക്കുന്ന കഥാപ്രസംഗകർക്ക് ആർക്കും ഇന്നലെ ഈ തട്ടിപ്പിന്റെ കഥ പറയണ്ടേ? എങ്ങനെ പറയും?

 

ആ തട്ടിപ്പിന്റെ കുപ്പിയും കോഴിക്കാലും വയറ്റിൽ നിന്ന് പോയിട്ടില്ലല്ലോ!ഇവരൊക്കെ കൂടിയാണ് കോൺഗ്രസിനെയും സർക്കാരിനെയുമൊക്കെ എല്ലാ വൈകുന്നേരവും ഉപദേശിക്കാൻ ഇറങ്ങുന്നത്. അതേ, രണ്ടും കൂടി വേണ്ടാ കേട്ടോ!തൽക്കാലം മുതലാളിയുടെ തട്ടിപ്പ് വൈറ്റ് വാഷ് ചെയ്തു കൊടുക്ക്. മമ്മൂട്ടിയെ തെറി പറഞ്ഞു നടക്കുന്ന സൈബർ ക്രിമികീടങ്ങൾക്ക് പുതിയ പണിയാകട്ടെ…ഇന്ന് കേരളത്തിൽ ഏതൊരു ക്രിമിനലിനും ഒളിച്ചിരിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒളിത്താവളം അന്തംകമ്മികൾ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളുടെ മുതലാളിക്കസേരയാണ്…

അപ്പോൾ കഥപ്രസംഗം തുടങ്ങാം, “മുഖ്യമന്ത്രി രാജിവെക്കുക...” എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത് . കമന്റ്..തട്ടുകടക്കാരൻ ദോശയ്ക്ക് ജി.എസ്.ടി കൊടുത്തില്ലെങ്കിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും, മാരത്തൺ ലൈവും നടത്തുന്ന ചാനൽ സിംഹങ്ങൾ... സ്വന്തം മുതലാളി 4,000 കോടി മുക്കിയപ്പോൾ വെള്ളത്തിനടിയിലെ മീൻ കണക്കെ സൈലന്റ്!എന്തായാലും 'സത്യം പറയട്ടെ' എന്ന ലോഗോ മാറ്റി ഇനി 'മുതലാളിയെ വെളുപ്പിക്കട്ടെ' എന്ന് മാറ്റുന്നതായിരിക്കും നല്ലത്. വൈകുന്നേരങ്ങളിൽ നാട്ടുരാജാക്കന്മാരെപ്പോലെ ഇരുന്ന് ധാർമികത പ്രസംഗിക്കുമ്പോൾ,

 

സ്വന്തം സ്റ്റുഡിയോയുടെ അടിത്തറ പണിതത് പാവങ്ങളുടെ പണം തട്ടിയ തട്ടിപ്പുകാരാനാണെന്ന കാര്യം കൂടി ഓർക്കുന്നത് നന്നായിരിക്കും!,,എന്നാണ് ഒരാൾ പങ്കുവച്ചത്. കേരളത്തിൽ ഇത് ചർച്ചയാകുന്നില്ലെങ്കിലും തമിഴ് നാട്ടിൽ ചൂട് പിടിച്ച ചർച്ചയാണ് നടക്കുന്നത്. 5,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ കേരള പൊലീസിന്‍റെ പിടിയിലായ ബി.എൽ.എം. പ്രേംകുമാറും തമിഴ്നാട് മുഖ്യമന്ത്രി വിജയിയും ടി.വി.കെ. മുതിർന്ന നേതാക്കളും തമ്മിലുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (1 hour ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (1 hour ago)

ഓഫ് ഹു വി വേർ’ മികച്ച ചിത്രം; വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു...  (1 hour ago)

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...  (1 hour ago)

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...  (1 hour ago)

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...  (2 hours ago)

El Nino Heat Mortality Tracker 'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം  (2 hours ago)

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...  (2 hours ago)

തുമ്പായത് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍  (2 hours ago)

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...  (2 hours ago)

'അണ്ണാ സോറി, വൈറലാക്കരുത്';  (2 hours ago)

യുകെയിൽ നിന്ന് രഹസ്യമായി മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തുമ്പായത് ഓൺലൈൻ ഫുഡ് ഓർഡർ...  (3 hours ago)

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ മകനും ജീവനൊടുക്കി; ചങ്ങനാശ്ശേരിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു: 3 ലക്ഷത്തിന്റെ കടബാധ്യതയെന്ന് സൂചന...  (3 hours ago)

BATHERY ഫോൺ തനിയെ റീസെറ്റ് ആകുന്നു,  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (6 hours ago)

Malayali Vartha Recommends