കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചതിന് 4 ശുചീകരണ ജീവനക്കാര്‍ അറസ്റ്റില്‍

കോഴിക്കോട്, വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചതിന് വിമാനത്താവളത്തിലെ 4 ശുചീകരണ ജീവനക്കാര്‍ അറസ്റ്റില്‍.
ശുചീകരണ കരാര്‍ എടുത്ത യുഡിഎസ് കമ്പനിയിലെ ക്ലീനിങ് സൂപ്പര്‍വൈസര്‍മാരായ തേഞ്ഞിപ്പലം മാട്ടില്‍ അബ്ദുല്‍സലാം, കോടങ്ങാട് കൊടലാചുള്ളയില് അബ്ദുല്‍ ജലീല്‍, അരീക്കോട് മൂര്‍ക്കനാട് വിളയില്‍ വി.പ്രഭാത്, വെള്ളൂര്‍ പിലാക്കാടന്‍ വീട്ടില്‍ മുഹമ്മദ് സാബിക്ക് എന്നിവരെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചത് ഈ സ്വര്‍ണം പിടികൂടാനെത്തിയ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) ഉദ്യോഗസ്ഥരെയാണ്. വാഹനമിടിച്ച സംഘത്തിലുണ്ടായിരുന്ന മുക്കം പയനിങ്ങല്‍ പി.നിസാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഒപ്പമുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസലു റഹ്മാനാ(34)യി തിരച്ചില്‍ തുടരുന്നു. ഇയാളുടെ വീട്ടില്‍ ഡിആര്‍ഐ പരിശോധന നടത്തി.
3.42 കിലോഗ്രാം വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ചിരുന്നു. ഈ സ്വര്‍ണം ഇവരാണു പുറത്തെത്തിച്ചത്. ഇതിനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha























