വെഞ്ഞാറമൂട്ടില്‍ ഡി .വൈ. എഫ് .ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി
വെഞ്ഞാറമൂട്ടില്‍ ഡി .വൈ. എഫ് .ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി . കേസില്‍ നേരിട്ടിടപെട്ടവരും പ്രതികളെ സഹായിച്ചവരുമടക്കം ഒന്‍പത് പേരാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത് . ഇതില്‍ ഷജിത്, നജീബ്, അജിത്, സതി മോന്, സജീവ്, സനല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.അന്‍സര്‍ ,പ്രീജ , ഉണ്ണി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍ . രണ്ട് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കണ്ടെത്തലിലാണ് പ്രീജയെ അറസ്റ്റ് ചെയ്തത്
. സജീവ്, സനല്‍, അന്‍സര്‍, ഉണ്ണി എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് . ഇവര്‍ നാലു പേരും ചേര്‍ന്ന് വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് എത്തുകയും കൊല ചെയ്തവര്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കുകയുമായിരുന്നു . പ്രതികളെ സംഭവസ്ഥലത്തും, ഗുഢാലോചന നടന്ന സ്ഥലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു .
"
https://www.facebook.com/Malayalivartha