Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ഇന്ത്യൻ പീനൽകോഡ് ആണിനും പെണ്ണിനും വേറെവേറെയല്ല...പെണ്ണിന്റെ അർദ്ധ നഗ്ന ശരീരവും, മുലകളും, ലൈംഗീക അവയവങ്ങളാണ് എങ്കിൽ, ആണിന്റെ അർദ്ധ നഗ്ന ശരീരവും, മുലകളും ലൈംഗീകാവയവങ്ങൾ തന്നെയാണ്!

08 SEPTEMBER 2020 12:34 PM IST
മലയാളി വാര്‍ത്ത

അച്ഛന്റെ അർദ്ദന​ഗ്നശരീരത്തിൽ മകൾ പുലിവേഷം വരക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു .ഈ വാർത്തക്കെതിരെ ശ്ബദമുയർത്തി ജോമോൾ ജോസഫ്ര.ഹ്ന ഫാത്തിമ്മയുടെ ശരീരത്തിൽ മക്കൾ ചിത്രം വരച്ചത് വൻ വിവാദമായിരുന്നു.12 ദിവസത്തോളം രഹ്ന ജയിലിലും കിടന്നു.അതേ കാര്യം തന്നെയാണ് ഇവിടെയും നടക്കുന്നത്.എന്നിട്ടെന്താണ് കേസെടുക്കാത്തത്. ഇന്ത്യൻ പീനൽകോഡ് ആണിനും പെണ്ണിനും വേറെവേറെയല്ല എന്നും ജോമോൾ പറയുന്നു..

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്ത്യൻ പീനൽകോഡ് ആണിനും പെണ്ണിനും വേറെവേറെയല്ല.രഹനയെന്ന അമ്മയുടെ അർദ്ധനഗ്ന ശരീരത്തിൽ, പന്ത്രണ്ട് വയസ്സുള്ള മകൻ ഫീനിക്സ് പക്ഷിയെ വരച്ചതിന് രഹനക്കെതിരെ സൈബർഡോം ഇടപെട്ട് പോക്സോ വകുപ്പുകൾ ചുമത്തി എഫ്ഐആറിട്ട് രഹനയെ അറസ്റ്റ് ചെയ്ത് പന്ത്രണ്ട് ദിവസം ജയിലിലടച്ചു.ഈ കാണുന്ന വാർത്തയിൽ സ്വന്തം അച്ഛന്റെ അർദ്ധനഗ്ന ശരീരത്തിൽ, പതിനഞ്ച് വയസ്സുള്ള മകൾ പുലികളിക്കായി ചിത്രരചന നടത്തിയതും, രഹനക്ക് ബാധകമായ അതേ ഐപിസി നിയമപ്രകാരം പോക്സോ വകുപ്പ് ചുമത്താൻ സാധുതയുള്ള കേസാണ്.മാത്രമല്ല, രഹനയുടെ ശീരത്തിലെ ചിത്രരചന ഷൂട്ട് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ് എങ്കിൽ, അതേ ഐടി ആക്ട് പ്രകാരം, ഈ രംഗം ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലും, മുഖ്യധാരാ മാധ്യമങ്ങളിലും പ്രദർശിപ്പിച്ചതും കുറ്റകരമാണ്.
രഹനയുടെ അർദ്ധനഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മകൻ ചിത്രം വരച്ചത്, ചൈൽഡ് അബ്യൂസ് ആണ് എങ്കിൽ, ഈ അച്ഛന്റെ അർദ്ധനഗ്ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത മകൾ ചിത്രം വരച്ചതും ചൈൽഡ് അബ്യൂസ് തന്നെയാണ്.

 രഹനയുടെ ശരീരത്തിൽ മകൻ നടത്തിയ ചിത്രരചന, പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗീക സംതൃപ്തിക്കായി ഉപയോഗിക്കലാണ് എങ്കിൽ, ഈ ചിത്രത്തിൽ കാണുന്ന അച്ഛനും തന്റെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗീക സംതൃപ്തിക്കായി ഉപയോഗിക്കുക തന്നെയാണ്.പെണ്ണിന്റെ അർദ്ധ നഗ്ന ശരീരവും, മുലകളും, മുലക്കണ്ണുകളും ലൈംഗീക അവയവങ്ങളാണ് എങ്കിൽ, ആണിന്റെ അർദ്ധ നഗ്ന ശരീരവും, മുലകളും, മുലക്കണ്ണുകളും ലൈംഗീകാവയവങ്ങൾ തന്നെയാണ്.രഹനയുടെ അർദ്ധനഗ്ന ശരീരത്തിൽ, പ്രായപൂർത്തിയാകാത്ത മകൻ ചിത്രം വരച്ചത് ആ കുട്ടിക്ക് മെന്റൽ ട്രോമക്ക് കാരണമാകുമെങ്കിൽ, ഈ അച്ഛന്റെ അർദ്ധനഗ്നശരീരത്തിൽ ചിത്രം വരച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും അതേ ട്രോമ ബാധകമാണ്.

ഇന്ത്യൻ പീനൽകോഡ് ഫോർ വിമൻ, ഇന്ത്യൻ പീനൽകോഡ് ഫോർ മെൻ എന്നിങ്ങനെ രണ്ട് പീനൽകോഡുകൾ ഈ രാജ്യത്തില്ലാത്തിടത്തോളം, ഒരൊറ്റ പീനൽ കോഡ് മാത്രം ആണിനും പെണ്ണിനും മറ്റ് ഇതര ജെന്ററുകൾക്കും ഉള്ളിടത്തോളം കാലം, ആണിന് ഒരു നീതിയും പെണ്ണിന് മറ്റൊരു നീതിയും എന്ന പോലീസ്, പ്രോസിക്യൂഷൻ, കോടതി നിലപാടുകളെ അംഗീകരിക്കാനാകില്ല.ഈ സംഭവത്തിൽ, ഈ പിതാവിനെതിരെ കേരളാ പോലീസിൽ പരാതി നൽകാനായി പോകുകയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷനെയും, സൈബർഡോമിനേയും പരാതിയുമായി സമീപിക്കും. ബാലാവകാശ കമ്മീഷനും, സൈബർ ഡോമും സ്വമേധയാ കേസെടുക്കാൻ തയ്യാരാകണം. പോലീസ്, സൈബർഡോം, ബാലാവകാശ കമ്മീഷൻ എന്നിവർ കേസെടുക്കാൻ തയ്യാറാകുന്നില്ല എങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കും. കേരള ഹൈക്കോടതി ഈ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിനും, ബാലാവകാശ കമ്മീഷനും, സൈബർഡോമിനും നിർദ്ദേശം നൽകാൻ തയ്യാറാകും എന്നാണ് പ്രതീക്ഷ.

ഇങ്ങനെ നിർദ്ദേശം നൽകാൻ ബഹുമാനപ്പെട്ട ഹൈക്കോടതി തയ്യാറാകുന്നില്ല എങ്കിൽ, രഹനയുടെ പേരിലെടുത്ത കേസിന് എന്ത് പ്രസക്തി? ആ കേസ് എഴുതിതള്ളാനും, അകാരണമായി ജയിൽവാസം അനുഭവിച്ച രഹനക്ക് നഷ്ടപരിഹാരം നൽകാനും, അമ്മയെ വേട്ടയാടി, രഹനയുടെ പ്രായപൂർത്തിയാകാത്ത മക്കളെ ട്രോമയിലേക്ക് തള്ളിയിട്ട കേരളപോലീസിനെതിരെയും, സൈബർഡോമിനെതിരെയും നടപടി സ്വീകരിക്കാനും ബഹുമാനപ്പെട്ട കോടതിയും, സ്റ്റേറ്റും തയ്യാറാകണം.ഈ നാട്ടിൽ നിലനിൽക്കുന്ന കടുത്ത ലിംഗവിവേചനത്തിനെതിരെ, സ്ത്രീകൾ നേരിടുന്ന ഡിസ്ക്രിമിനേഷനെതിരെ, ഡിസ്ക്രിമിനേഷൻ സ്ത്രീകളിലേക്ക് അടിച്ചേൽപ്പിക്കുന്ന പോലീസ്, പ്രോസിക്യൂഷൻ, കോടതി, സ്റ്റേറ്റ് എന്നിവയുൾപ്പെട്ട സിസ്റ്റത്തെ തിരുത്തിക്കാനായി പോരാടാനാണ് തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (2 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (2 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (3 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (3 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (4 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (5 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (6 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (6 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (6 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (7 hours ago)

Malayali Vartha Recommends