ലോക്ഡൗണില്‍ ജോലി നഷ്ടമായതില്‍ മനംനൊന്ത് ഡല്‍ഹിയില്‍ മലയാളി യുവാവ് ജീവനൊടുക്കി

ലോക്ഡൗണില്‍ ജോലി നഷ്ടമായതില്‍ മനംനൊന്ത് ഡല്‍ഹിയില്‍ മലയാളി യുവാവ് ജീവനൊടുക്കി. ഹരിപ്പാട് സ്വദേശി വൈശാഖാണ്(30) ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്.ഡല്‍ഹിയില്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന വൈശാഖ്, ലോക്ഡൗണില്‍ ഹോട്ടല്‍ അടച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.
പിന്നീട് ജോലി ലഭിച്ചെന്ന് വീട്ടില്‍ പറഞ്ഞാണ് കഴിഞ്ഞ മൂന്നാം തിയതി വൈശാഖ് ഡല്‍ഹിയിലേക്ക് മടങ്ങുന്നത്.എന്നാല്‍ വ്യാഴാഴ്ച നിരാശ കലര്‍ന്ന സന്ദേശവും കൈമുറിച്ച ദൃശ്യങ്ങളും ഇയാള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഹരിപ്പാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡല്‍ഹി പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ഫോട്ടോ ഉള്‍പ്പെടെ നല്‍കി അന്വേഷിച്ചിരുന്നു. മുഖം തിരിച്ചറിഞ്ഞ ഹോട്ടല്‍ ജീവനക്കാര്‍ യുവാവ് മുറിയെടുത്തായി അറിയിച്ചു. പക്ഷെ ആ ദിവസം യുവാവ് മുറിതുറന്നിരുന്നില്ല എന്നും അറിയാന്‍ കഴിഞ്ഞു.
പിന്നീട് മുറി തുറന്നു പരിശോധിച്ചപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha





















