വീണ്ടും ചൂടന്‍ ചിത്രവുമായി ജാക്കി ഷറഫിന്റെ മകള്‍ കൃഷ്ണ

ടോപ് ലെസ് ആയി ബോളിവുഡ് നടന് ജാക്കി ഷറഫിന്റെ മകള്‍ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് ഇതുപേലെയുള്ള ചിത്രം ഇട്ട് കൃഷ്ണ വിവാദത്തില്‍ കുടുങ്ങിയിരുന്നു. അതിലും ചൂടന്‍ ചിത്രവുമായാണ് ഇപ്പോള്‍ കൃഷ്ണ രംഗത്തെത്തിയിരിക്കുന്നത്.
അര്‍ദ്ധനഗ്നയായി കിടക്കുന്ന ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ കൃഷ്ണ വീണ്ടും പോസ്റ്റ് ചെയ്തത്. രണ്ടാമത്തെ ചിത്രവും ഇതിനോടകം ബോളിവുഡ് മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.
നേരത്തെ കൃഷ്ണയുടെ ടോപ്പ് ലെസ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഗോസിപ്പ് കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വ്യത്യസ്തമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചതും. മഹാനായ ഒരു നടന്റെ മകളാണ് കൃഷ്ണയെന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്നും ആരാധകര്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നു.
ഇതിനോട് പ്രതികരണം ചോദിച്ച ചില മാധ്യമ പ്രവര്‍ത്തകരോട് അച്ഛന് ജാക്കി ഷ്റഫ് കോപിഷ്ടനായി. ടോപ്പ് ലെസ്? നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ ? എന്റെമകള് എന്ത് ടോപ്പ് ലെസായി എന്നാണ് നിങ്ങള്‍ പറയുന്നത്, ജാക്കി മാധ്യമങ്ങളോട് ചോദിച്ചു. നിങ്ങള്‍ ആ ചിത്രങ്ങള്‍ ഒന്നുകൂടി നോക്കൂ, നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ അവള് നഗ്നയായി നില്‍ക്കുകയാണെന്ന്? ഇതിനെ ഞങ്ങള്‍ ടോപ് ലെസ് എന്ന് പറയാറില്ല. ഒരു വസ്ത്രവും അണിയാതെ നില്‍ക്കുമ്പോഴാണ് അത് ടോപ്പ് ലെസ് ആകുന്നത്, ഇവിടെ എന്റെ മകള്‍ ടൗവല്‍ അണിഞ്ഞാണ് നില്‍ക്കുന്നത്.
ബോളിവുഡ് താരം ജാക്കി ഷറഫിന്റെ രണ്ടു മക്കളും സിനിമാരംഗത്തു തിളങ്ങാനുള്ള തയാറെടുപ്പിലാണ്. അതിനിടയിലാണ് മകള്‍ കൃഷ്ണ ഗ്ലാമറിന്റെ ലോകത്തേക്ക് വരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























