ഈ ധീരന് ബിഗ് സല്യൂട്ട്... കശ്മീരില്‍ ഭീകരവാദത്തിനെതിരെ പോരാടിയ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഭീകരവാദത്തിനെതിരെ പോരാടിയ സബ് ഇന്‍സ്‌പെക്ടര്‍ അട്‌ലഫ് അഹമ്മദ് ഇനി ഓര്‍മ്മ മാത്രം. ഉധംപൂര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ അബു ക്വാസിമിനെ പിന്തുടരുന്നതിനിടെയാണ് അട്‌ലഫ് കൊല്ലപ്പെടുന്നത്. ജമ്മു കശ്മീരിലെ സുരക്ഷ ഏജന്‍സികളെയും പൊലീസിനെയും ആശങ്കയിലാഴ്ത്തിയാണ് അട്‌ലഫിന്റെ മരണവാര്‍ത്ത ലോകം അറിഞ്ഞത്.
ലഷ്‌കറെ തയിബ കമാന്‍ഡര്‍ അബു ക്വാസിമിനെ കണ്ടെത്തുന്നതിനുള്ള തിരച്ചിലായിരുന്നു അട്‌ലഫും മറ്റു രണ്ടു സഹപ്രവര്‍ത്തകരെന്നും പൊലീസ് പറഞ്ഞു. തിരച്ചില്‍ നടത്തുന്നതിനിടെ ലക്ഷ്യത്തിലെത്താന്‍ വളരെ കുറച്ച് സമയം മാത്രമുള്ളപ്പോള്‍ ഒരു യാത്രാ വാഹനത്തിനു പിന്നില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് അട്‌ലഫിനെ വിമാനമാര്‍ഗം സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കശ്മീരിലെ ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന വ്യക്തിയായിരുന്നു അട്‌ലഫ്. അദ്ദേഹത്തിന്റെ വിയോഗം ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പൊലീസിന്റെ \'സൈബര്‍ ബോയ്\' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കോണ്‍സറ്റബിള്‍ റാങ്കില്‍ സര്‍വീസില്‍ കയറിയ അദ്ദേഹം പിന്നീട് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ എത്തുക ചേരുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























