നീറ്റ് പരീക്ഷദിനമായ നാളെ പൂര്‍ണമായും പത്ത് മിനിറ്റ് ഇടവേളയില്‍ മെട്രോ സര്‍വ്വീസ്.. നീറ്റ് പരീക്ഷാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്, തിരക്കേറിയ മണിക്കൂറുകളില്‍ കൂടുതല്‍ സര്‍വ്വീസ്

നീറ്റ് പരീക്ഷദിനമായ നാളെ പൂര്‍ണമായും പത്ത് മിനിറ്റ് ഇടവേളയില്‍ മെട്രോ സര്‍വ്വീസ്.. നീറ്റ് പരീക്ഷാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്, രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ മണിക്കൂറുകളില്‍ സര്‍വിസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം കൂട്ടി കൊച്ചി മെട്രോ. തിങ്കളാഴ്ച മുതലാണ് പുതിയ മാറ്റം. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ എട്ടര മുതല്‍ 11.30 വരെയുള്ള സമയവും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുള്ള സമയവും ഏഴുമിനിറ്റ് ഇടവിട്ട് െമട്രോ സര്‍വിസ് നടത്തും.മറ്റു സമയങ്ങളില്‍ നിലവിലെ സമയക്രമം പാലിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് മെട്രോ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
രാവിലെ ഏഴുമുതല്‍ 8.30 വരെയും 11.30 മുതല്‍ 12 വരെയും വൈകീട്ട് ഏഴുമുതല്‍ ഒമ്ബതുവരെയും പത്ത് മിനിറ്റ് ഇടവേളയിലും ഉച്ചക്ക് 12 മുതല്‍ രണ്ടുവരെ 20 മിനിറ്റ് ഇടവേളയിലുമായിരിക്കും സര്‍വിസ് നടത്തുക.നഗരത്തിലെ ജോലിക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണം. മെട്രോ സര്‍വിസ് പുനരാരംഭിച്ചതു മുതല്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍വിസ് വര്‍ധിപ്പിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍ എം.ഡി അല്‍കേഷ്‌കുമാര്‍ ശര്‍മ അറിയിച്ചു.നീറ്റ് പരീക്ഷദിനമായ ഞായറാഴ്ച പൂര്‍ണമായും പത്ത് മിനിറ്റ് ഇടവേളയില്‍ ട്രെയിനോടിക്കും. രാവിലെ എട്ടുമുതല്‍ തുടങ്ങുന്ന സര്‍വിസില്‍ ഉച്ചക്കുള്ള ഇടവേള ദൈര്‍ഘ്യം പത്തുമിനിറ്റ് തന്നെയായിരിക്കും. നീറ്റ് പരീക്ഷാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്.
"
https://www.facebook.com/Malayalivartha





















