കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ പ്രവാസിയായ യുവാവ് കഴുത്തറത്തു മരിച്ച നിലയില്‍... പ്രഭാത ഭക്ഷണവുമായി വീട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്

കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ പ്രവാസിയായ യുവാവിനെ കഴുത്തറത്തു മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ കുഞ്ഞിമംഗലം പഞ്ചായത്ത് പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തിയ ശരത് (31) ആണ് മരിച്ചത്. പ്രവാസിയായ യുവാവിന്റെ വിവാഹ ആലോചനകള്‍ നടന്നുവരികയായിരുന്നു. വീടിനടുത്തുള്ള ഔട്ട് ഹൗസില്‍ ക്വാറ്റിനിലായിരുന്നു ശരത് താമസിച്ചിരുന്നത്. മരണത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. പ്രഭാത ഭക്ഷണവുമായി വീട്ടുകാര്‍ എത്തിയപ്പോഴാണ് യുവാവിനെ കഴുത്തറത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha





















