ബെവ്ക്യു ആപ്പ് വഴി നല്‍കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്‌ലെറ്റുകള്‍ക്കും മദ്യം നല്‍കിയാല്‍ മതി... സംസ്ഥാനത്ത് മദ്യവില്‍പനയില്‍ നിയന്ത്രണവുമായി ബീവറേജസ് കോര്‍പറേഷന്‍

ബെവ്ക്യു ആപ്പ് വഴി നല്‍കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്‌ലെറ്റുകള്‍ക്കും മദ്യം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം. സംസ്ഥാനത്ത് മദ്യവില്‍പനയില്‍ നിയന്ത്രണവുമായി ബീവറേജസ് കോര്‍പറേഷന്‍. അതേസമയം നിര്‍ദേശം മദ്യവില്‍പനയെ ബാധിക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ബീവറേജസ് കോര്‍പറേഷന്‍ എം ഡി പുറത്തിറക്കിയ ഉത്തരവ് നിലവില്‍ വന്നു. സംസ്ഥാനത്ത് ഇനി മുതല്‍ മദ്യവില്‍പന ശാലകള്‍ക്കും ബാറുകള്‍ക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha





















