വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കുമെന്ന് സിബിഐ. ഈ മാസം 17ന് സ്റ്റീഫന്‍ ദേവസിയുടെ മൊഴി എടുക്കാനാണ് സിബിഐ ആലോചിക്കുന്നത്. സിബിഐ അന്വേഷണ സംഘം മാതാപിതാക്കളില്‍നിന്ന് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുമായുള്ള വിവരങ്ങള്‍ ശേഖരിച്ചു. സുഹൃത്തായ സ്റ്റീഫനുമായുള്ള ബാലുവിന്റെ അടുപ്പം , ആശുപത്രിയിലെ സന്ദര്‍ശനം തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത് . സ്റ്റീഫനുമൊത്ത് ബാലഭാസ്‌കര്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നതായും അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്‌ബോള്‍ കാണാന്‍ വന്നിരുന്നതായും മാതാപിതാക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
16ന് നാല് പേരുടെ നുണപരിശോധനയുടെ അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കുന്നുണ്ട് . കലാഭവന്‍ സോബി, വിഷ്ണു, പ്രകാശ് തമ്ബി, അര്‍ജുന്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയാണ് പരിഗണിക്കുന്നത്. ഇതേസമയം ബാലഭാസ്‌കറിന്റെ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകള്‍ അന്വേഷക സംഘം ശേഖരിച്ചു .
https://www.facebook.com/Malayalivartha






















