ടോക്കണ്‍ ഇല്ലാത്തവര്‍ക്കു ബാറുകളില്‍ നിന്നു മദ്യം ലഭിക്കില്ല; ടോക്കണിന് ആനുപാതികമായി മാത്രം മദ്യം നല്‍കിയാല്‍ മതിയെന്നു ബിവറേജസ്

ബാറുകളില്‍ ഇരുന്നു മദ്യം കഴിക്കാന്‍ അനുമതി വരുന്നതിനു മുന്നോടിയായാണ് ബാറുകളില്‍ നിന്നുള്ള മദ്യവില്പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി ബിവറേജസ് കോര്‍പറേഷന്‍. ബാറുകള്‍ക്ക് ആപ്പിലൂടെ ലഭിക്കുന്ന ടോക്കണിന് ആനുപാതികമായി മാത്രം മദ്യം നല്‍കിയാല്‍ മതിയെന്നു ബിവറേജസ് കോര്‍പറേഷന്‍ ഉത്തരവിറക്കി. ബെവ്ക്യു ആപ്പ് വഴി നല്‍കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്‌ലറ്റുകള്‍ക്കും മദ്യം നല്‍കിയാല്‍ മതിയെന്നാണു സര്‍ക്കുലറിലെ നിര്‍ദേശം. ടോക്കണ്‍ ഇല്ലാത്തവര്‍ക്കു ബാറുകളില്‍ നിന്നു മദ്യം ലഭിക്കില്ല.
https://www.facebook.com/Malayalivartha






















