മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി പരിശോധനക്കായി നൽകിയത് വെള്ളം ചേർത്ത മൂത്രം

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി മൂത്ര സാമ്ബിളില്‍ വെള്ളം ചേര്‍ത്ത് പരിശോധനക്ക് നല്‍കിയതായി വിവരം. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനക്കായി നല്‍കിയ മൂത്രത്തിലാണ് വെള്ളം ചേര്‍ത്തത്. എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇത് കണ്ടുപിടിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.
വ്യാഴാഴ്ചയായിരുന്നു സംഭവം. മൂത്രപരിശോധന നടത്താനായി കെസി ജനറല്‍ ആശുപത്രിയിലേക്കാണ് താരത്തെ കൊണ്ടുപോയത്. പരിശോധനക്കായി നല്‍കിയ മൂത്രത്തില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ വീണ്ടും സാമ്ബിള്‍ നല്‍കാന്‍ താരത്തോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പുതുതായി നല്‍കിയ സാമ്ബിളില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പരിശോധനയ്ക്ക് അയച്ചത്. സംഭവത്തെ തുടര്‍ന്ന് രാഗിണി ദ്വിവേദിയുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി.
രാഗിണിയെ കൂടാതെ മലയാള സിനിമകളിലടക്കം അഭിനയിച്ച നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിയും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. സഞ്ജന രക്തപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇവര്‍ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു എന്നും വിവരം.
https://www.facebook.com/Malayalivartha






















