പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ആളാണ് ജലീലെന്ന് പ്രതിപക്ഷ നേതാവ്; പിണറായി മന്ത്രിസഭ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ചെന്നിത്തല

പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ആളാണ് മന്ത്രി കെ.ടി. ജലീലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈകള്‍ പരിശുദ്ധമാണെങ്കില്‍ എന്തിനാണ് ചോദ്യം ചെയ്ത കാര്യം ജലീല്‍ മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസ്ഥാനത്ത് തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ട ജലീലിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും വിവിധ വീഴ്ചകളില്‍ പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചവരാണ്. ഇവര്‍ ചെയ്ത കുറ്റത്തേക്കാള്‍ പലമടങ്ങ് കുറ്റം, അതും കള്ളക്കടത്ത് ഉള്‍പ്പെടെ ഉണ്ടായിട്ടും കെ.ടി. ജലീലിനെ സംരക്ഷിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജന് പോലും നല്‍കാത്ത ആനുകൂല്യമാണ് കെ.ടി. ജലീലിന് മുഖ്യമന്ത്രി നല്‍കുന്നത്. ആകെ മുങ്ങിയാല്‍ കുളിരില്ല എന്ന് പറയുന്നത് പോലെയാണ് അഴിമതിയില്‍ മുങ്ങികുളിക്കുന്ന പിണറായി മന്ത്രിസഭയുടെ കാര്യം. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha






















