വണ്ടിപ്പെരിയാറ്റില്‍ നിന്ന് കോട്ടയത്തേക്ക് പിഞ്ചു കുഞ്ഞുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു... മൂന്നു പേര്‍ക്ക് പരിക്ക്, വാഹനം റബര്‍മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി

വണ്ടിപ്പെരിയാറ്റില്‍ നിന്ന് കോട്ടയത്തേക്ക് പിഞ്ചു കുഞ്ഞുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു...മൂന്നു പേര്‍ക്ക് പരിക്കേറ്റു. മരുതുംമൂട്ടില്‍ നിയന്ത്രണംവിട്ട് ആംബുലന്‍സ് തലകീഴായി മറിയുകയായിരുന്നു. വണ്ടിപ്പെരിയാര്‍ അര്‍ണക്കല്‍ ഡിവിഷനില്‍ താമസക്കാരായ അറയ്ക്കല്‍ സെബാസ്റ്റിയന്‍ (34), ഭാര്യ ഷേര്‍ളി (24), ഷേര്‍ളിയുടെ മാതാവ് സിസിലി (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മുപ്പത്തിയഞ്ചാം മൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. സെബാസ്റ്റിയന്‍ -ഷേര്‍ളി ദമ്ബതികളുടെ നാലുമാസം പ്രായമുള്ള കുട്ടിയെ വണ്ടിപ്പെരിയാര്‍ അര്‍ണക്കല്‍ എസ്‌റ്റേറ്റ് വക ഗാര്‍ഡന്‍ ആശുപത്രിയില്‍നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകുമേ്ബാള്‍ ശനിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം നടന്നത്. ഭാഗ്യം കൊണ്ട് കുഞ്ഞിന് പരിക്കില്ല. റോഡിന്റെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞ വാഹനം റബര്‍മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം വഴിമാറി.
"
https://www.facebook.com/Malayalivartha
























