നമ്മുടെ നാട്ടില്‍ ധാരാളം കളളന്മാര് ഉണ്ട്, താന്‍ അവരേക്കാള്‍ മിടുക്കനാണെന്ന് ജലീല്‍ തെളിയിച്ചിരിക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലെ നാറിയ ഭരണം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല ആഞ്ഞടിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവച്ചൊഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. മന്ത്രിസഭ ഒന്നാകെ രാജിവച്ചൊഴിയണം. ഇക്കാര്യം ആവശ്യപ്പെട്ട് 22 ന് സെക്രട്ടേറിയറ്റിന് മുന്നിലും കളക്ട്രേറ്റുകള്‍ക്ക് മുന്നിലും യുഡിഎഫ് ഉപരോധം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുളള പദ്ധതിയായ ലൈഫ്മിഷനില്‍ കമ്മിഷനടിച്ച സ്വപ്ന സുരേഷുമായി മന്ത്രിപുത്രന് എന്താണ് ബന്ധമെന്നുളള കാര്യം പുറത്തുവരണം. വരുംദിവസങ്ങളില്‍ കൂടുതല്‍ മന്ത്രിപുത്രന്മാര്ക്കും പുത്രിമാര്‍ക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തുവരിക.
ഇത്രയേറെ ആരോപണങ്ങള്‍ ഉയരുമ്ബോള്‍ കാനം രാജേന്ദ്രന് ഇതേ കുറിച്ച് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം എവിടെ? കാനം കാശിക്ക് പോയിരിക്കുകയാണോ? ഒരക്ഷരം മിണ്ടുന്നില്ല എന്നും ചെന്നിത്തല പരിഹസിച്ചു.
ജലീല്‍ മാധ്യമങ്ങളെ കളിയാക്കിയിട്ടു കാര്യമില്ല. ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ സ്വന്തം ഐഡന്റിറ്റി പോലും മറച്ചുവച്ച് തലയില്‍ മുണ്ടിട്ട് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ പോയത് എന്തിനാണ് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈച്ചപോലും അറിയാതെ കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് പഠിച്ച കളളന്മാര് എന്ന് പറയുന്നത്. നമ്മുടെ നാട്ടില്‍ ധാരാളം കളളന്മാര് ഉണ്ട്. താന്‍ അവരേക്കാള്‍ മിടുക്കനാണെന്ന് ജലീല്‍ തെളിയിച്ചിരിക്കുന്നു.
ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ടെന്നാണ് അറിയേണ്ടത്. അതിന് മുഖ്യമന്ത്രിയെ കാണാനെ ഇല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
https://www.facebook.com/Malayalivartha





















