'ഇന്ത്യാചരിത്രത്തിൽ ഏതെങ്കിലും ഒരു മന്ത്രിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ? നമ്പർ വൺ കേരളം' ജലീലിനെതിരെ കടുത്ത വിമര്‍ശനവുമായി അഡ്വ.എ ജയശങ്കര്‍

സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതിനെതിരെ വാദപ്രതിവാദങ്ങൾ ഉയരുകയാണ്. ഇതേതുടർന്ന് കടുത്ത വിമര്‍ശനവുമായി അഡ്വ.എ ജയശങ്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോൺസുലേറ്റ് വഴി വിശുദ്ധ ഖുർആൻ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടോ, നമ്മുടെ മലപ്പുറം സുൽത്താനല്ലാതെ?
ഇന്ത്യാചരിത്രത്തിൽ ഏതെങ്കിലും ഒരു മന്ത്രിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ?
നമ്പർ വൺ കേരളം
നമ്പർ വൺ കൊച്ചാപ്പ.
https://www.facebook.com/Malayalivartha





















