ചോദ്യത്തിന് മറുപടി നല്‍കിയത് എങ്ങനെ കുറ്റമാകും; ജലീലിനു പിന്തുണയുമായി എ.കെ. ബാലന്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിനെ പിന്തുണച്ച് മന്ത്രി എ.കെ. ബാലന്. ജലീലിനെതിരെ സംഘടിതമായ ആക്രമണമാണ് ഉണ്ടാകുന്നതെന്നും ജലീലിനെ തകര്‍ക്കുകയെന്നത് ലീഗിന്റെ അജണ്ടയാണെന്നും മന്ത്രി ബാലന് പ്രതികരിച്ചു.
ഖുര്‍ആന്‍ നിരോധിത പുസ്തകമല്ല. ബാഗേജിന് കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചിരുന്നു. ഇഡിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത് എങ്ങനെ കുറ്റമാകും. ജലീല്‍ കുറ്റക്കാരനാണെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളെ എന്‍ഫോഴ്സ്മെന്റെ ചോദ്യം ചെയ്യുകയും ജയിലിലാക്കുകയും ചെയ്തിട്ടുണ്ട്. പി. ചിദംബരം ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















