ഹോട്ടലിന്‍െറ അടുക്കളയിൽ മൃതദേഹം പുഴുവരിച്ച നിലയില്‍

ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍. അങ്കമാലി ബാങ്ക് ജങ്ഷനിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന് പിറകുവശത്ത് ജനതാ ഹാര്‍ഡ് വെയര്‍ ഷോപ്പിന്‍െറ ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഈ കെട്ടിടത്തില്‍ വാടകക്ക് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ കച്ചവടം കുറഞ്ഞ സാഹചര്യത്തില്‍ ആറു മാസമായി ഹോട്ടല്‍ പൂട്ടിക്കിടക്കുകയായിരുന്നു. ഹോട്ടലിന്‍െറ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു.
വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി. അങ്കമാലി അഗ്നിരക്ഷ സേനയുടെ നേതൃത്വത്തില്‍ സ്ഥലത്ത് അണുനശീകരണം നടത്തി.
https://www.facebook.com/Malayalivartha





















