സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍; തദ്ദേശതിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ബി.ജെ.പി

വെങ്ങാനൂര്‍ പഞ്ചായത്തിലെ ഏഴ് സിപിഎം അംഗങ്ങളും അഞ്ച് കോണ്‍ഗ്രസുകാരും ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ തലസ്ഥാനത്ത് സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ അംഗങ്ങള്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് വ്യക്തമാക്കി നേതൃത്വം..
കോവളം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വെങ്ങാനൂര്‍ പഞ്ചായത്തിലെ ഒരു സിറ്റിംഗ് സീറ്റ് അംഗവും തൊഴിച്ചല്‍ ബ്രാഞ്ച് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളും ഉള്‍പ്പടെ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്ന് അഞ്ചും ജനതാദള്‍ എസില്‍ നിന്ന് ഒരാളും എത്തി. പ്രാദേശിക തലത്തില്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും വരും ദിവസങ്ങളില്‍ ബി.ജെ.പിയിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്നുമാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha






















