സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന; ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്വപ്‌നയ്ക്ക് വീണ്ടും നെഞ്ചു വേദനയുണ്ടായത്

തിരുവനന്തപുരത്തെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് ദിവസം മുന്‍പും ഇവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ നിന്നും വിട്ടത്. സ്വപ്നയെ വിയ്യൂര്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.
ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്വപ്‌നയ്ക്ക് വീണ്ടും നെഞ്ചു വേദനയുണ്ടായത്. ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ച കെടി റമീസിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് നീക്കം. ഇത് സംമ്ബന്ധിച്ചുള്ള ജയില്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha






















