കെ.ടി ജലീലിന്റെ രാജി ആവശ്യം ; തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രതിഷേധം

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രതിഷേധപ്രകടനത്തിനിടെ സംഘര്‍ഷം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇരു സംഘടനകളിലെയും പ്രവര്‍ത്തരും പൊലീസുമായി സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ഇവര്‍ക്കെതിരെ ലാത്തി വീശി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തില്‍ മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം.
സംഘടനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഇതിനിടെ കൊച്ചിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇ.ഡി) ചോദ്യം ചെയ്യല്‍ നേരിട്ട മന്ത്രി കെ.ടി ജലീല്‍ തലസ്ഥാന ജില്ലയിലേക്ക് മടങ്ങിയെത്തി. തിരുവനന്തപുരത്തെത്തിയ അദ്ദേഹം തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയെന്നാണ് വിവരം. ഇന്ന് രാത്രി ഒന്‍പതരയോടെയാണ് മന്ത്രി തലസ്ഥാനത്തെത്തിയത്.
മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രിക്ക് വഴിയിലുടനീളം കനത്ത പ്രതിഷേധം നേരിടേണ്ടതായി വന്നു. യൂത്ത് കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും പ്രവര്‍ത്തകര്‍ നിരവധി സ്ഥലങ്ങളില്‍ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. ആലപ്പുഴയില്‍ വച്ച് രണ്ട് തവണ മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ചീമുട്ടയെറിഞ്ഞു. കൊല്ലത്ത് പാരിപ്പള്ളിയില്‍ മന്ത്രിയുടെ വാഹനത്തിന് കുറുകെ പ്രതിഷേധക്കാര്‍ മറ്റൊരു വാഹനം ഇട്ട് തടയുകയും ചെയ്തു.
https://www.facebook.com/Malayalivartha






















