പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍; തന്റെ കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ച ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കത്ത്

പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. വധശ്രമത്തിനാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പേട്ടയില്‍ വച്ച് യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് തിരുവനന്തപുരം ചാക്ക സ്വദേശികളായ സുജിത് കൃഷ്ണയും ഭാര്യ സിതാരയും അറസ്റ്റിലായത്. ഇവര്‍ നടത്തിയ വധശ്രമം മറച്ചുവെക്കാനാണ് മകളെ മുന്‍നിര്‍ത്തി വ്യാജപരാതി ചമച്ചതെന്നാണ് പൊലീസ് പറയുന്നത്.
തന്റെ കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ച ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരാഴ്ച മുമ്ബ് പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. പിന്നാലെ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ച ശേഷമാണ് സുജിത്തിനെയും സിതാരയെയും അറസ്റ്റു ചെയ്തത്. പലിശക്ക് കടം കൊടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 17 കേസില്‍ പ്രതിയാണ് സുജിത്ത് കൃഷ്ണ. സിതാരക്കെതിരെയും കേസുള്ളതായി പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha






















