കെ ടി ജലീലിനെ അപായപ്പെടുത്താന്‍ ശ്രമം; മന്ത്രിയുടെ വാഹനത്തിന് കുറുകെ കാര്‍ ഇടിച്ചുകയറ്റി

കൊല്ലം പാരിപ്പള്ളിയില്‍ വെച്ച് മന്ത്രി കെ ടി ജലീലിനെ അപായപ്പെടുത്താന്‍ യുവമോര്‍ച്ചാ സംഘത്തിന്റെ ശ്രമം.മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു കാര്‍ ഓടിച്ചുകയറ്റിയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. മന്ത്രിയുടെ വാഹനവും അകമ്ബടി വന്ന വാഹനവും സമയോചിതമായി നിയന്ത്രിക്കാനായതിനാലാണ് അപകടം ഒഴിവായത്.
സംഭവത്തില്‍ കല്ലുവാതുക്കള്‍ സ്വദേശികളായ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അഭിജിത്ത്, വൈഷണവ്, വിപിന്‍, എളിപുറം സ്വദേശി പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. അപകടപ്പെടുത്താന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ വധശ്രമമാണ് കുറ്റം. ഇനിയും പ്രതികളുണ്ടെന്നാണ് പൊലിസ് സംശയം. അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha






















