കോവിഡ് കാലത്തെ സമരങ്ങള്‍ക്ക് ഉത്തരവാദി പിണറായി വിജയൻ ; വിമർശനവുമായി കെ സുരേന്ദ്രന്‍

രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്ക് പിണറായി രാഷ്ട്രീയമായി മറുപടി പറയണമെന്നും കോവിഡ് കാലത്തെ സമരങ്ങള്‍ക്ക് ഉത്തരവാദി പിണറായി വിജയനാണെന്നും കെ സുരേന്ദ്രന്‍ . ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ സമരം നടത്തേണ്ടി വരികില്ലായിരുന്നു . മകളുടെ കല്യാണത്തിന് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതിരുന്ന മുഖ്യമന്ത്രിയാണ് കോവിഡ് കാലത്തെ സമരങ്ങള്‍ക്കെതിരെ പറയുന്നത്. രാഷ്ട്രീയമായി വരുന്ന ആരോപണങ്ങളെ പിണറായി വ്യക്തിനിഷ്‌ടമായി എടുക്കുകയാണ് . സമനില തെറ്റിയത് ആര്‍ക്കാണെന്ന് ഇന്നലെ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം കണ്ട എല്ലാവര്‍ക്കും മനസിലാകും. സമനില തെറ്റിയവന്‍ മറ്റുളളവരെയെല്ലാം അവന്‍ ഭ്രാന്തനാണ് ഭ്രാന്തനാണെന്ന് പറയുമെന്നും സുരേന്ദ്രന്‍ പരിഹസിക്കുകയും ചെയ്തു. .
സ്വന്തം നിഴലിനെ പോലും പിണറായിക്ക് ഇപ്പോൾ പേടിയാണ്. സി.പി.എം സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്നത് വരെ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും ഭീഷണികള്‍ക്കും പേടിപ്പെടുത്തലുകള്‍ക്കും തങ്ങള്‍ മറുപടി പറയുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിക്കാരെ വകവരുത്തിയാലും ഈ പാപകറയില്‍ നിന്ന് പിണറായിക്ക് കൈകഴുകാനാവില്ല. കളളക്കടത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയിലേക്കാണ് പോയതെന്നും സുരേന്ദ്രന്‍ .
https://www.facebook.com/Malayalivartha