അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് നടി ഭാവന. താരം മത്സരിക്കുന്നുണ്ടെന്ന സമൂഹമാദ്ധ്യമ ചര്‍ച്ചകള്‍ക്ക് പുറമെ ചില മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രമായ അനോമിയുടെ റിലീസിന് മുന്നോടിയായി ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.
'നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് വ്യാജവാര്‍ത്തയാണ്. ഇങ്ങനെയൊരു വാര്‍ത്ത എങ്ങനെ വന്നുവെന്നത് അറിയില്ല. ഇതില്‍ യാതൊരു അടിസ്ഥാനവുമില്ല. വാര്‍ത്തകണ്ട് ചിരിയാണ് വന്നത്. അത് വലിയ തമാശയായിപ്പോയി' എന്നായിരുന്നു ഭാവനയുടെ പ്രതികരണം. ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചുവെന്നും താരം വ്യക്തമാക്കി.
ഭാവന നായികയായും നിര്‍മ്മാണ പങ്കാളിയായും എത്തുന്ന അനോമി ജനുവരി 30നാണ് റിലീസ് ചെയ്യുന്നത്. നവാഗതനായ റിയാസ് മാരാത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അനോമി ഭാവനയുടെ കരിയറിലെ 90 ാമത്തെ സിനിമ കൂടിയാണ്. വൈകാരികമായി ഏറെ ആഴമുള്ള സാറ എന്ന ഫോറന്‍സിക് അനലിസ്റ്റ് കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത് നടന്‍ റഹ്മാന്‍ ആണ്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അര്‍ജുന്‍ ലാല്‍, ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം സുജിത് സാരംഗും, ചിത്രസംയോജനം കിരണ്‍ ദാസും നിര്‍വഹിക്കുന്നു.
https://www.facebook.com/Malayalivartha





















