ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം

സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്ച നടത്തിവരികയാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചേക്കും. ട്വന്റി-20 രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ച നടത്തിയത്. അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താൻ ഇരിക്കവെയാണ് നിർണായക നീക്കം.
https://www.facebook.com/Malayalivartha





















