ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരം, ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയാല്‍ െ്രെഡവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ വരെ അധികാരമുണ്ടെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. ഈ ഭേദഗതികള്‍ ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ചുതിയ ചട്ടം അനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന നിയമലംഘനങ്ങള്‍ മാത്രമാണ് ഇതില്‍ പരിഗണിക്കുക. മുന്‍വര്‍ഷങ്ങളിലെ കുറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തില്ല. എന്നാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുന്‍പ്, ലൈസന്‍സ് ഉടമയുടെ വാദം കേള്‍ക്കാനുള്ള അവസരം നല്‍കേണ്ടതുണ്ടെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു.
മോട്ടോര്‍ വാഹന നിയമത്തിലെ 24 നിയമ ലംഘനങ്ങളില്‍ അഞ്ചോ അതിലധികമോ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായാല്‍ ആണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുക. എത്രകാലത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്നത് ബന്ധപ്പെട്ട അതോറിറ്റി തീരുമാനിക്കും. പതിവ് നിയമലംഘകരെ നിയന്ത്രിക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഓവര്‍സ്പീഡിംഗ്, ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെയുള്ള െ്രെഡവിംഗ്, ട്രാഫിക് സിഗ്‌നല്‍ ലംഘനം, പൊതുവഴികളിലെ അനധികൃത പാര്‍ക്കിംഗ്, അമിതഭാരം കയറ്റല്‍, വാഹനമോഷണം, സഹയാത്രക്കാരോട് അക്രമസ്വഭാവം കാണിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ 24 കുറ്റങ്ങളാണ് നിലവില്‍ പട്ടികയിലുള്ളത്. ഇതില്‍ ചെറിയ കുറ്റങ്ങളെന്നോ വലുതെന്നോ കണക്കാക്കാതെ എണ്ണം അഞ്ചില്‍ക്കൂടിയാല്‍ നടപടി നേരിടേണ്ടിവരും.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം ആര്‍ടിഒ, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്കാണ്. മുന്‍പ് ഘട്ടംഘട്ടമായാണ് (മൂന്ന് മാസം, ആറുമാസം, ഒരു വര്‍ഷം) സസ്‌പെന്‍ഷന്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha





















