കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിന് ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊന്ന് യുവതി. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ചിലുവരു ഗ്രാമത്തിലാണ് ഈ സംഭവം. പുലര്‍ച്ചെ നാല് മണിയോടെ നാഗരാജു ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് മാധുരി അയല്‍ക്കാരോട് പറഞ്ഞത്.
ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിനെയാണ് ഭാര്യ ലക്ഷ്മി മാധുരി കാമുകനൊപ്പം ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയത്. സംഭവദിവസം രാത്രി ലക്ഷ്മി ഭര്‍ത്താവിന് ബിരിയാണിയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ഭര്‍ത്താവ് ബോധരഹിതനായതോടെ രാത്രി പതിനൊന്നര മണിക്ക് കാമുകനായ ഗോപിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ഇരുവരും ചേര്‍ന്ന് നാഗരാജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഗോപി നാഗരാജുവിന്റെ നെഞ്ചില്‍ ഇരിക്കുകയും ലക്ഷ്മി തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു. കൊലപാതകം നടത്തി അല്‍പ്പ സമയത്തിന് ശേഷം കാമുകനായ ഗോപി ഇവിടെ നിന്ന് പോയി. പിന്നീട് ലക്ഷ്മി മൃതദേഹത്തിനൊപ്പം രാത്രി മുഴുവന്‍ വീട്ടില്‍ തന്നെ തുടര്‍ന്നു. ഈ സമയത്താണ് അവര്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന് അരികിലിരുന്ന് പോണ്‍ വീഡിയോകള്‍ കണ്ടതെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha





















