അഴിമതി കണ്ടെത്തേണ്ട വകുപ്പുകള്‍ക്ക് മുകളില്‍ ഡെമോക്ലിസിന്റെ വാള്‍ ഉണ്ടെന്ന് എ.ഡി.ജി.പി വിന്‍സണ്‍

സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ആയതിനാല്‍ വിജിലന്‍സിനു മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് വിജിലന്‍സ് എ.ഡി.ജി.പി വിന്‍സണ്‍ എം.പോള്‍ പറഞ്ഞു. അഴിമതി കണ്ടെത്തേണ്ട വകുപ്പുകള്‍ക്ക് മുകളില്‍ ഡെമോക്‌ളിസിന്റെ വാള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കേസില്‍ കുടുങ്ങുന്നത് നാണക്കേട് അല്ലാത്ത കാലമാണിത്. അഴിമതി കണ്ടെത്തേണ്ട അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ടുണ്ട്. അഴിമതി കേസുകളിലെ നിയമനടപടികള്‍ വൈകുന്നത് അഴിമതിക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാവുന്നു. ഈ സാഹചര്യം മാറാതെ അഴിമതി തുടച്ച് നീക്കാനാവില്ല എന്നും വിന്‍സണ്‍ എം.പോള്‍ ചൂണ്ടിക്കാട്ടി.
വിജിലന്‍സില്‍ പുഴുക്കുത്തുകളുണ്ട്. ബാര്‍ കോഴ കേസില്‍ അന്വേഷണം നിയമപരമായും സത്യസന്ധമായും നടപടിയുണ്ടാകും. അന്വേഷണത്തില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്നും വിന്‍സന്‍ എം.പോള്‍ കൂട്ടിച്ചേര്‍ത്തു. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ നിയമനിര്‍മാണ സഭകളിലേക്ക് അയയ്ക്കരുത്. അനധികൃതമായ സ്ഥലംമാറ്റങ്ങള്‍ പൊലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. 1200 കേസുകള്‍ വിജിലന്‍സിന്റെ മുമ്പില്‍ കെട്ടിക്കിടപ്പുണ്ട്. ഇവയൊക്കെ തീര്‍പ്പാക്കാന്‍ വേഗത്തില്‍ നടപടിയുണ്ടാവണമെന്നും എ.ഡി.ജി.പി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















