Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭീതി പടർത്തി ന്യോൾ ചുഴലിക്കാറ്റ്! അതിതീവ്ര മഴക്ക് സാധ്യത; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

19 SEPTEMBER 2020 04:07 PM IST
മലയാളി വാര്‍ത്ത

വടക്കന്‍ കേരളത്തിൽ മഴ ശക്തിപ്പെടുന്നു. പലയിടത്തും കടത്ത മഴ തുടരുകയാണ്. കേരളത്തിൽ മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം ചൈന കടലിൽ രൂപപ്പെട്ട 'ന്യോൾ' ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു. ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഫലമായി ബുധനാഴ്ചവരെ ശക്തമായ മഴ ലഭിക്കാമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. സെപ്റ്റംബർ 24 വരെ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനം. സെപ്റ്റംബർ 18 മുതൽ 24 വരെ സാധാരണയായി ശരാശരി മഴ 40 എംഎം ആണെങ്കിലും ഇത്തവണ 100 എംഎംനു മുകളിൽ വരെ ലഭിക്കാൻ സാധ്യതയുണ്ട്.

ഒരു അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സേനകളോട് തയാറാകുവാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. പൊലീസ്, ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പൂര്‍ണ്ണ സജ്ജരാണ്. കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്സ്, നേവി, ഐടിബിപി എന്നിവരും തയാറായിട്ടുണ്ട്. വായുസേനയുടെ വിമാനങ്ങളും തയാറാണെന്നു സർക്കാരിനെ അറിയിച്ചു. ബിഎസ്എഫ്, സിആര്‍പിഎഫ് സേനകളെ അവശ്യാനുസരണം വിന്യസിക്കും.

റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്‍റെ ഭാഗമായി ക്യാംപുകളിലേക്കു മാറ്റാൻ നിർദേശം നൽകി. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യമുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കും. മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി.

കേരള, കർണാടക തീരം ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാതൊരു കാരണവശാലും കേരള തീരത്തുനിന്നു കടലിൽ പോകാൻ പാടുള്ളതല്ലെന്നു അധികൃതര്‍ മുന്നറിയിപ്പ് നൽകി.

മലബാറില്‍ മഴ ശക്തമാകുകയാണ്. കോഴിക്കോട് കണ്ണാടിക്കലില്‍ മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു. വടകരയില്‍ മല്‍സ്യ ബന്ധനത്തിനിടെ കടലില്‍ വീണ് മല്‍സ്യത്തൊഴിലാളി മരിച്ചു. പുറങ്കര സ്വദേശി നൗഷാദാണ് മരിച്ചത്. മഴ ശ്കതമായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റിനെ കോഴിക്കോട് ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്

മലബാറിലെ മിക്ക ജില്ലകളിലും മഴ ശ്കതമായി തുടരുകയാണ്. കോഴിക്കോട് ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ മലയോരമേഖലകളില്‍ ഉള്‍പ്പടെ ഇടവിട്ട് തുടരുന്നുണ്ട്. കണ്ണാടിക്കലില്‍ ശ്കതമായ മഴയില്‍ മരം വീണ് ഒരു വീട് പൂര്‍ണമായും തകര്‍ന്നു. മാലൂര്‍ കുന്നില്‍ നിന്ന് മരം കടപുഴകി ,വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. ആളപായമില്ല. കാസര്‍ക്കോട് കനത്ത മഴയാണ്. ബേഡകം കുട്ടിയാനത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കുട്ടിയാനം സ്വദേശി കുഞ്ഞിരാമന്റെ കൃഷിയിടത്തിലേക്കാണ് മണ്ണുപതിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (56 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends