Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഇന്നലെ 6 മണി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച പിണറായി തന്നെ തൻ്റെ സ്വന്തം പാർട്ടിക്കാർ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ ഉത്തരവിട്ടിരിക്കുന്നു

19 SEPTEMBER 2020 07:55 PM IST
മലയാളി വാര്‍ത്ത

പോലീസ് ജീപ്പടക്കം അടിച്ചു തകർത്ത് പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ മുൻ സെക്രട്ടറി നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും നിലനിന്ന കേസ് പിൻവലിക്കുകയാണെന്ന് സർക്കാർ തിരുവന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ബോധിപ്പിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

പിൻവലിക്കൽ ഉത്തരവ് ഇറങ്ങിയെന്നും പിൻവലിക്കൽ ഹർജി സമർപ്പിക്കാൻ പോകുകയാണെന്നും സർക്കാർ അഭിഭാഷക ബോധിപ്പിച്ചു. തുടർന്ന് കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രോസിക്യൂഷൻ സാക്ഷികളായ മ്യൂസിയം പോലീസ് സർക്കിൾ ഇൻസ്പെക്ടറടക്കമുള്ള പോലീസുദ്യോഗസ്ഥർ നവംബർ 11 ന് കോടതിയിൽ ഹാജരാകാൻ സി ജെ എം ആർ. ജയകൃഷ്ണൻ ഉത്തരവിട്ടു. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പി എസ് സി നടത്തിയ കെ എ പി ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിലും ഉൾപ്പെട്ട നസീമിനെ സി പി എം പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വലിയ വായിൽ വിളമ്പിയ സി പി എം ഭരണ നേതൃത്വം തന്നെയാണ് നസീമിനെതിരായ കേസ് പിൻവലിച്ച് നസീമിനെ നിയമത്തിൻ്റെ കരങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ എത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി പിണറായി വിജയൻ്റെ ഉത്തരവ് പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് പിൻവലിക്കൽ ഉത്തരവ് ഇറക്കിയത്.

സർക്കാർ കേസ് പിൻവലിക്കൽ ഉത്തരവ് ഇറക്കിയാലും കോടതിയാണ് കേസ് പിൻവലിക്കാൻ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. സർക്കാരിൻ്റെ പിൻവലിക്കൽ ഹർജി അനുവദിക്കുന്ന പക്ഷം പ്രതികളെ കോടതി വിചാരണ കൂടാതെ കുറ്റവിമുക്തരാക്കും. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമുള്ള ഹർജി തള്ളിയാൽ പ്രതികൾ വിചാരണ നേരിടാൻ കോടതി ഉത്തരവിടുന്നതാണ്. കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാണോ , സർക്കാർ തീരുമാനത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ സ്വതന്ത്രമായി തീരുമാനമെടുത്താണോ പിൻവലിക്കൽ ഹർജി സമർപ്പിച്ചത് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമേ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുള്ളു. 

2016ൽ പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ നാലു വർഷത്തോളം കോടതിയിൽ ഹാജരാകാത്തതിനാൽ നസീമിന്റെയും എസ് എഫ് ഐ പ്രവർത്തകരായ ഏഴ് കൂട്ടാളികളുടെയും മുൻ ജാമ്യ ബോണ്ട് കോടതി റദ്ദാക്കിയിരുന്നു. 2020 ഓഗസ്റ്റ് ഒന്നിനകം നസീമടക്കം എട്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനും ജാമ്യക്കാരെ ഹാജരാക്കാനും സിജെഎം ഉത്തരവിട്ടിരുന്നു. മ്യൂസിയം പോലിസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. നസീമിനെതിരെ കുരുക്ക് മുറുകുന്നുവെന്ന് മനസിലാക്കിയ പിണറായി സർക്കാർ കേസ് അപ്പാടെ പിൻവലിക്കാൻ ഉത്തരവ് ഇറക്കുകയായിരുന്നു. നയതന്ത്ര ബാഗേജ് സ്വർണ്ണക്കടത്തിൽ സർക്കാരിനെതിരായ സമരത്തിൽ പൊതുമുതൽ നശിപ്പിക്കുന്ന പക്ഷം കർശന നടപടിയെടുക്കുമെന്ന് 6 മണി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച അതേ ആഭ്യന്തര മന്ത്രി പിണറായി വിജയൻ തന്നെയാണ് തൻ്റെ സ്വന്തം പാർട്ടിക്കാരുൾപ്പെട്ട പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

അതേ സമയം നസീമിനെ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ വധശ്രമ കേസിൽ കന്റോൺമെന്റ് പോലിസ് ജൂലൈ 15 ന് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ വേളയിൽ റിമാൻറ് റിപ്പോർട്ടിൽ ഈ കേസിന്റെ വിവരം പോലീസ് മറച്ച് വച്ചു. വാറണ്ട് പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടു പോലും മ്യൂസിയം പോലീസ് കണ്ണടച്ച് ഇരുട്ടാക്കി. ഭരണ കക്ഷിയുടെ മാനസ പുത്രനായതിനാലാണ് മ്യൂസിയം പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.

തന്റെ അതിർത്തി സ്റ്റേഷനിൽ ലഭിച്ച വാറണ്ട് പ്രതിയെ മറ്റൊരു കോടതിയിൽ ഹാജരാക്കിയതറിഞ്ഞാൽ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ച കോടതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രൊഡക്ഷൻ വാറണ്ട് അപേക്ഷ സമർപ്പിച്ച് ജയിലിൽ നിന്നും പ്രതിയെ കോടതിയിൽ വരുത്തി അറസ്റ്റ് രേഖപ്പെടുത്തണമെന്നതാണ്‌ കേരള പോലീസ് മാന്വലിലും ക്രിമിനൽ റൂൾസ് ഓഫ് പ്രാക്റ്റീസിലും നിഷ്ക്കർശിക്കുന്നത്. ഭരണകക്ഷിക്ക് വേണ്ടി ചട്ടങ്ങളെല്ലാം പോലീസ് കാറ്റിൽ പറത്തി.

2017 ഏപ്രിൽ 10 മുതൽ 2019 ജൂൺ 10 വരെ വിവിധ മാസങ്ങളിലായി 13 തവണ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടു പോലും നസീമിനെയും കൂട്ടാളികളെയും പിടികൂടാൻ മുട്ടുവിറച്ച മ്യൂസിയം പോലീസ് വാറണ്ടുത്തരവുകൾ നടപ്പിലാക്കാതെ വാറണ്ടുകൾ ഒന്നൊന്നായി പല പല കാരണങ്ങൾ എഴുതി കോടതിക്ക് തിരിച്ചയച്ചു. പ്രതികളുടെ വീട് താഴിട്ടു പൂട്ടിയിരിക്കുന്നു , കേസ് വിവരം മനസ്സിലാക്കി ഒളിവിൽ പോയി , താമസം മാറി പോയി സ്ഥലവാസികളെ കണ്ടു ചോദിച്ചതിൽ ഇപ്പോഴെവിടെയാണെന്നറിയില്ല , വിഐപി ഡ്യൂട്ടിയുള്ളതിനാൽ സമയം കിട്ടിയില്ല സാവകാശം വേണം തുടങ്ങിയ കാരണങ്ങൾ രേഖപ്പെടുത്തിയാണ് വാറണ്ടുകൾ മടക്കിയത്. പ്രതിയെ സ്ഥലത്ത് പോയി തിരക്കാതെ സ്റ്റേഷൻ റൈറ്റർ സ്റ്റേഷനിൽ ഇരുന്ന് എഴുതി സി ഐ ഒപ്പിട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു എന്ന ആരോപണമാണുയർന്നിരിക്കുന്നത്.

പൊതു മുതൽ നശിപ്പിച്ചതിന് നസീമിനും കൂട്ടാളികൾക്കുമെതിരെ 2016 ഫെബ്രുവരി എട്ടിനാണ് മ്യൂസിയം പോലിസ് കുറ്റപത്രം സമർപ്പിച്ചത്. പോലിസിന്റെ അനാസ്ഥയും അലംഭാവവും കാരണം ഓരോ തവണയും വാറണ്ട് എഴുതിയെഴുതി കൈ കുഴയുന്നത് കോടതിയിൽ വാറണ്ട് എഴുതുന്ന പ്രോസസ്സ് ക്ലാർക്കിനാണ്. കൂടാതെ ഓരോ തവണയും കേസും പ്രതികളുടെ പേരും വിളിച്ച് കോടതിയുടെ വിലപ്പെട്ട സമയവും പാഴാകുന്നു. സമയക്കുറവ് കാരണം സാക്ഷി വിസ്താരങ്ങളും മൊഴിയെടുപ്പും പൂർത്തീകരിക്കാതെ മറ്റു തീയതികളിലേക്ക് മാറ്റി വയ്ക്കേണ്ടിയും വരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (56 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends