ജനിതക വ്യതിയാനം വന്ന വൈറസുകള്‍ വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ട്

ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗവ്യാപനത്തിന്റെ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്. അയല്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തില്‍ വലിയ ആഘാതം തന്നെ സൃഷ്ടിക്കാം. പ്രതിരോധനടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കണം. പൊതുസ്ഥലങ്ങളില്‍ എല്ലാവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറിയേ തീരൂ. ഇപ്പോള്‍ രോഗികളുടെ എണ്ണം കൂടുന്നതിന് കരുതലില്ലായ്മ വലിയ കാരണമാണ്. ഓണാഘോഷങ്ങളും കൂടിച്ചേരലുകളും ഒരു ഘടകമായിരിക്കാം. കരുതലും ജാഗ്രതയും തിരിച്ചുപിടിക്കണം.
ഗവേഷണ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കേരളത്തില്‍നിന്നുള്ള 179 വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്തി. അവയുടെ വംശാവലി സാര്‍സ് കൊറോണ2 ന്റെ ഇന്ത്യന്‍ ഉപവിഭാഗമായ 'എ 2 എ' ആണെന്ന് നിര്‍ണയിച്ചു. വിദേശ വംശാവലിയില്‍പെട്ട രോഗാണുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വടക്കന്‍ ജില്ലകളില്‍ നിന്നെടുത്ത സാമ്ബിളുകളില്‍നിന്ന് ലഭിക്കുന്ന വിവരപ്രകാരം ഒഡിഷ, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























