നരണിപ്പുഴയില്‍ യുവാക്കളുടെ കൂട്ടായ്മയില്‍ വളര്‍ത്തിയ അയ്യായിരത്തോളം മത്സ്യക്കുഞ്ഞുങ്ങള്‍ കനത്ത മഴയില്‍ ചത്തു

മലപ്പുറം ജില്ലയിലെ നരണിപ്പുഴയില്‍ യുവാക്കളുടെ കൂട്ടായ്മയില്‍ ഇറക്കിയ കൂട് മത്സ്യ കൃഷിയിലെ അയ്യായിരത്തോളം മത്സ്യക്കുഞ്ഞുങ്ങള്‍ ശക്തമായ മഴയില്‍ ചത്തുപൊങ്ങി. പൊന്നാനി കോളിലെ ജല സംഭരണ കേന്ദ്രമായ നരണിപ്പുഴയില്‍ ഫിഷറീസ് വകുപ്പിന്റെ സബ്‌സിഡിയില്‍ 6 യുവാക്കള്‍ കൃഷി ഇറക്കിയ മത്സ്യക്കുഞ്ഞുങ്ങളാണ് മഴയില്‍ ചത്തത്.
3.5 ലക്ഷം രൂപ മുടക്കിയാണ് ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ തിലാപ്പിയ ഇനത്തില്‍ പെട്ട മത്സ്യങ്ങളെ വളര്‍ത്താന്‍ കൂട് നിര്‍മിച്ചത്. പുഴയ്ക്ക് നടുവില്‍ കൂട് ഒരുക്കി തീറ്റ നല്‍കി വളര്‍ത്തി വരികയായിരുന്നു.
മഴയെ തുടര്‍ന്ന് പുഴയില്‍ ഉണ്ടായ ശക്തമായ ഒഴുക്കും ജലം മലിനമായതുമാകാം കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമായത് എന്നാണ് നിഗമനം.
https://www.facebook.com/Malayalivartha


























