Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വഴിയില്ല ; അമ്മയുടെ കടുംകൈ ഇങ്ങനെ ; അവയവങ്ങൾ വിൽക്കാൻ തയ്യാർ ; നെഞ്ചിൽ കൈ വച്ചു കേരളം

21 SEPTEMBER 2020 02:03 PM IST
മലയാളി വാര്‍ത്ത

പല തരത്തിൽ ഉള്ള സ്ത്രീകളുടെ പ്രതിഷേധം കേരളം കണ്ടിരിക്കുന്നു....ഏറ്റവും ഒടുവിൽ സ്ത്രീകളുടെ ഭാഗത്ത് നിന്നും ഉണ്ടായ ഏറ്റവും വലിയ പ്രതിഷേധം നടി അനശ്വര രാജൻ ഷോർട്സ് ഇട്ടതിന് സദാചാര ആങ്ങളമാർ സൈബർ ആക്രമണം നടത്തിയപ്പോൾ അതിനെതിരെ കാൽ കാണിച്ച് കൊണ്ടുള്ള പ്രതിഷേധമായിരുന്നു .....സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും അവകാശങ്ങളും നടപ്പിലാക്കാനും നേടിയെടുക്കാനും പ്രതിഷേധം നടത്തുന്ന സ്ത്രീകൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്...ഏതായാലും എല്ലാ പെൺ പ്രതിഷേധ പുലീകളും ഈ പ്രതിഷേധം കാണാതെ പോകരുത് ...ഇവിടെ ഒരമ്മ കട്ട പ്രതിഷേധത്തിലാണ് ........ഈ പ്രതിഷേധം ആരും ആരും കണ്ടില്ലെന്നു നടിക്കരുത് .... മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ഒരു അമ്മയുടെ വേവലാതി... വാടക വീട് കൂടി ഒഴിയേണ്ടി വന്നതോടെ ചികിത്സയിൽ കഴിയുന്ന മക്കളുമായി തെരുവിൽ ഇറങ്ങിയിരിക്കുകയാണ് ആ അമ്മ...ഒടുവിൽ അമ്മയ്‌ക്ക്‌ ഇങ്ങനെയൊരു മാർഗം കണ്ടെത്തേണ്ടി വന്നു ... മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നതിന് ഇടയിലായിരുന്നു വാടക വീട് കൂടി ഒഴിയേണ്ടി വന്നതോടെ വ്യത്യസ്ത പ്രതിഷേധവുമായി വീട്ടമ്മ രംഗത്ത് ഇറങ്ങിയിരിക്കുന്നത് .

കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും കുടില്‍ കെട്ടി സമരം ചെയ്തത്. മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ പാടുപെടുന്നതിനിടയിലാണ് വാരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടി വന്നത്. ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡു ആ അമ്മ ഗെതിക്കെട്ട് സ്ഥാപിച്ചത്... ആ സമരവും ചെയ്തത് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയാണ്. വലിയ സാമ്പത്തിക പ്രശ്നത്തില്‍ നിന്ന് കരകയറാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയായിരുന്നു ഈ സമരരീതി അമ്മ സ്വീകരിച്ചത് . മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസത്രക്രിയ വേണ്ടി വന്നത്. ഹൃദയം അടക്കമുള്ള അവയവങ്ങളാണ് ഇവര്‍ വില്‌‍പനയ്ക്ക് വച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയം . റോഡില്‍ സമരം ചെയ്ത ഇവരെയും കുട്ടികളേയും പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.കുട്ടികളുടെ ചികിത്സയ്ക്കും ഇവര്‍ക്ക് സുരക്ഷിതമായ ഒരു ഇടം ഒരുക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഇന്നലെ മുതലായിരുന്നു ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍പനയ്ക്ക് എന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്നര്‍ റോഡിൽ വീട്ടമ്മ നില്‍ക്കാന്‍ തുടങ്ങിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോര്‍ഡ്. ബന്ധപ്പെടേണ്ട നമ്പറും ഈ ബോര്‍ഡില്‍ വിശദമാക്കുന്ന ബോര്‍ഡുമായാണ് വീട്ടമ്മ സമരം ചെയ്തത്. വാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് വാടക വീട് കൂടി ഒഴിയേണ്ടി വന്നതോടെ ഇവര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതെ വരികയായിരുന്നു. മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനു സാധിക്കാതെ വന്നതോടെ എല്ലാം പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണെന്ന് അമ്മ ശാന്തി പറയുന്നു. സമരം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ജനപ്രതിനിധികൾ ഉൾപ്പടെ ഇടപെട്ട് ഇവരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. നേരത്തെ വി.ഡി. സതീശൻ എംഎൽഎ ഉൾപ്പടെയുള്ളവർ സഹായിച്ച് ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നു. എന്നാൽ മക്കളുടെ തുടർ ചികിത്സ പൂർണമാക്കുന്നതിനും താമസിക്കുന്നതിനുമുള്ള സ്ഥിര സൗകര്യം വേണമെന്നാണ് ഇവരുടെ ആവശ്യം. ഇവരുടെ ആവശ്യങ്ങൾ പരിഗണിച്ച് എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് വി.ഡി. സതീശൻ എംൽഎ പ്രതികരിച്ചു. ഇവരുടെ മക്കൾ ചെറിയ ജോലികൾക്കു പോയിരുന്നെങ്കിലും അപകടത്തിൽ പരുക്കേറ്റ് മൂത്ത രണ്ടു മക്കളും കിടപ്പിലായതോടെ ജീവിതം ദുരിതത്തിലാകുകയായിരുന്നു. മൂത്ത മകൻ വാഹനാപകടത്തിൽ സാരമായ പരുക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. രണ്ടാമത്തെ മകനും അപകടത്തിൽ പെട്ട് കിടപ്പിലായി. മൂന്നാമത്തെ മകൻ വയറ്റിൽ മുഴയുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. നാലാമതുള്ള മകൾക്ക് കണ്ണിന് ഗുരുതര പ്രശ്നങ്ങളുമായി ചികിത്സയിലാണ്. ഇന്നലെ മുതൽ മുളവുകാടിനടുത്ത് കണ്ടെയ്നർ റോഡിൽ ടാർപോളിൻ വലിച്ചു കെട്ടി അതിനടിയിലാണ് കഴിഞ്ഞത്. കനത്ത മഴയിലാണ് രോഗികളായ മക്കളുമായി റോഡരികിൽ കഴിഞ്ഞത്പ്രതിഷേധക്കരായ സ്ത്രീജനങ്ങൾ ഈ അമ്മയുടെ പ്രതിഷേധം കണ്ടില്ല എന്നു നടിക്കരുത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (36 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (47 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (53 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (56 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (1 hour ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (1 hour ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (1 hour ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (5 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends