Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന്ന് വ്യക്തമായതോടെ സിബിഐ അടവ് മാറ്റുന്നു

29 SEPTEMBER 2020 08:06 AM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷനില്‍ കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ജോണ്‍ ബ്രിട്ടാസാണ്. കൈരളിയിലെ അവതാരകനായി എത്തിയപ്പോഴാണ് റേറ്റിംഗ് കൂട്ടാന്‍ ഇങ്ങനെയൊരു അബദ്ധം പറഞ്ഞത്. നാലര കോടിയില്‍ മൂന്നരക്കോടി കമ്മീഷനായി ഈജിപ്ഷ്യന്‍ പൗരന്‍ പറ്റിയെന്നും തിരുവനന്തപുരം കവടിയാറിന് സമീപമുള്ള കോഫി ഷോപ്പിനടുത്ത് വച്ചാണെന്നും ബ്രിട്ടാസ് തട്ടിവിട്ടു. അത് ധനമന്ത്രി തോമസ് ഐസക്കും നിയമ മന്ത്രി എകെ ബാലനും ഏറ്റെടുത്തതോടെ പുലിവാലായി അതിന്‍മേലാണ് ഇപ്പോള്‍ സിബിഐ വന്നിരിക്കുന്നത്.

സിബിഐ ആദ്യമായി ചോദ്യം ചെയ്ത സന്തോഷ് ഈപ്പനും ഇതാവര്‍ത്തിക്കുകയാണ് ചെയ്തത്. അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ചതിന് യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കു കമ്മിഷന്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയില്‍ സിബിഐക്കു സംശയം. നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ചരടുവലിച്ച കോടികളുടെ കമ്മിഷന്‍ ഇടപാടില്‍ യൂണിടാക് ഉടമ മറ്റാരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകളിലേക്കു സിബിഐ നീങ്ങും.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ 20 കോടി രൂപയുടെ വിദേശ ധനസഹായം ലഭിച്ച വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവനസമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ ലഭിച്ചതിനു 75 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്കും ബാക്കി 3.50 കോടി രൂപ 2019 ഓഗസ്റ്റ് 2നു രാത്രി തിരുവനന്തപുരം കവടിയാറുള്ള കാപ്പിക്കടയുടെ സമീപം വിദേശ കറന്‍സിയായും ഖാലിദിനു കൈമാറിയെന്നാണു യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി.

20 കോടി രൂപയുടെ വിദേശധനസഹായം ലഭിച്ച വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവനസമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ തുടക്കം മാത്രമെന്നാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞത്. നിര്‍മാണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയാല്‍ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നല്‍കിയതു തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദാണെന്നും സന്തോഷ് മൊഴി നല്‍കി.

നിര്‍മാണക്കരാര്‍ ലഭിച്ചതിന്റെ കമ്മിഷന്‍ തുകയില്‍ 3.50 കോടി രൂപ തിരുവനന്തപുരത്തുവച്ചു ഖാലിദിനു കൈമാറിയതിന്റെ തെളിവുകള്‍ യൂണിടാക്കിന്റെ ഓഫിസില്‍ സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വപ്നയുടെ രഹസ്യ ലോക്കറില്‍ എന്‍ഐഎ കണ്ടെത്തിയ 1 കോടി രൂപ വടക്കാഞ്ചേരി പദ്ധതിയുടെ കമ്മിഷനായി യൂണിടാക് നല്‍കിയ തുകയാണെന്നു അന്വേഷണ ഏജന്‍സികള്‍ ഉറപ്പിച്ചിട്ടില്ല. സ്വപ്ന നിര്‍ദേശിച്ചതനുസരിച്ചു 75 ലക്ഷം രൂപയാണു സ്വര്‍ണക്കടത്തു കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായര്‍, പി.എസ്.സരിത്ത് എന്നിവരുടെ സ്ഥാപനമായ ഐസോമോങ്കിന്റെ അക്കൗണ്ടില്‍ സന്തോഷ് ഈപ്പന്‍ നിക്ഷേപിച്ചത്. ഖാലിദിനു കൈമാറിയ തുക വിദേശകറന്‍സിയായാണു നല്‍കിയത്.

റെഡ് ക്രസന്റ് നല്‍കിയ 20 കോടി രൂപയില്‍ യഥാര്‍ഥത്തില്‍ എത്ര രൂപയുടെ നിര്‍മാണം യൂണിടാക് വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താന്‍ എന്‍ജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ സിബിഐ അടുത്ത ദിവസം പരിശോധന നടത്തും.

വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി വിദേശ രാജ്യത്തിന്റെ ജീവകാരുണ്യ സംഘടനയില്‍നിന്നു നേരിട്ടു യൂണിടാക്കിന്റെ അക്കൗണ്ടിലേക്കു പണം സ്വീകരിക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചിരുന്നില്ലെന്ന സത്യം മനസ്സിലാക്കിയത് വൈകിയാണെന്നു സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി.

അതേസമയം യൂണിടാക് ഉടമ കമ്മിഷന്‍ കൈമാറിയെന്ന ചാനല്‍ വെളിപ്പെടുത്തലില്‍ വിശദ അന്വേഷണത്തിന് സിബിഐ ഒരുങ്ങുകയാണ്. തിരുവനന്തപുരത്ത് കവടിയാറില്‍ മന്ത്രി മന്ദിരമായ മന്‍മോഹന്‍ ബംഗ്ലാവിനടുത്തുള്ള കോഫിഷോപ്പിനു സമീപം യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് യൂണിടാക് ഉടമ കമ്മിഷന്‍ കൈമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ചാനലിലൂടെ വെളിപ്പെടുത്തിയത്. എന്തായാലും വരും ദിനങ്ങള്‍ നിര്‍ണായകമാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 minute ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (6 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (37 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (54 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (56 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

Malayali Vartha Recommends