പയ്യന്നൂര്‍ സബ് ആര്‍ടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസില്‍ 10,500 രൂപ പിഴ, അപകടകരമാം വിധം ഇരുചക്ര വാഹനം ഓടിച്ചതിനാണ് പിഴ!
കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അപകടകരമാം വിധം ഇരുചക്ര വാഹനം ഓടിച്ച കോത്തായിമുക്കിലെ പ്രവീണിനെ കണ്ടെത്തി പിഴയിട്ടപ്പോള്‍ പയ്യന്നൂര്‍ സബ് ആര്‍ടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസില്‍ 10,500 രൂപ പിഴ ഇനത്തില്‍ ലഭിച്ചു. കെഎസ്ആര്‍ടിസി എടിഒയുടെ പരാതിയിലായിരുന്നു കേസ്.
കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പെരുമ്പ മുതല്‍ വെള്ളൂര്‍ വരെ ബസിന് സൈഡ് കൊടുക്കാതെ ഇരുചക്ര വാഹനം ഓടിച്ചത് ബസില്‍ നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഈ വിഡിയോ ഏറെ വൈറലായതിനെ തുടര്‍ന്ന് ഡ്രൈവര്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് പരാതി നല്കി. ഈ പരാതിയെ തുടര്‍ന്നാണ് എടിഒ വിഡിയോ ഉള്‍പ്പെടെ റീജനല്‍ ട്രാന്‍സ്പോര്‍ട് അധികൃതര്‍ക്ക് പരാതി നല്‍കിയത്.
ഇരുചക്ര വാഹന നമ്പര്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ അത് പുതിയ ഓഫിസിന്റെ പരിധിയിലാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ യുവാവിനെ ഓഫിസ് പരിസരത്തേക്ക് വിളിച്ചു വരുത്തി പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടത്. സബ് ആര്‍ടി ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം ചെയ്തത്.
https://www.facebook.com/Malayalivartha