Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല

ഫെമിനിസ്റ്റിൻ്റെ പരാതിയിൽ വിജയ്.പി.നായരെ അറസ്റ്റ് ചെയ്ത കേസിൻ്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയും; സൈനികൻ്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്ത് എഫ് ഐ ആർ ഹാജരാക്കി

01 OCTOBER 2020 04:58 PM IST
മലയാളി വാര്‍ത്ത

ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലിൻ്റെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിജയ്.പി. നായരുടെ ജാമ്യഹർജിയിൽ തിങ്കളാഴ്ച വിധി പറയും. ഐ റ്റി വകുപ്പ് കൂടുതലായി ചേർത്തതിനാൽ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി കേസ് റെക്കോർഡുകൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലേക്കയക്കുകയായിരുന്നു. വിജയ് സമർപ്പിച്ച 

ജാമ്യാപേക്ഷയിൽ വാദം കേട്ട സിജെഎം കോടതി കേട്ട ശേഷമാണ് വിധി പറയാൻ മാറ്റിയത്. ജാമ്യം ലഭിക്കുന്ന വകുപ്പിട്ട് എഫ് ഐ ആർ എടുത്ത ശേഷം ഫെമിനിസ്റ്റുകൾക്ക് സർക്കാരിലുള്ള സ്വാധീനത്താൽ ജാമ്യമില്ലാ വകുപ്പ് പീന്നീട് കൂട്ടിചേർത്ത് അഡീ. റിപ്പോർട്ട് ഹാജരാക്കി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വിജയ് ജാമ്യഹർജിയിൽ വാദിച്ചു. അതേസമയം സർക്കാർ ജാമ്യഹർജിയെ ശക്തമായി എതിർത്തു.

അതേ സമയം സൈനികരെ അധിക്ഷേപിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സൈബർ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ തിരുവനന്തപുരം സി ജെ എം കോടതിയിൽ ഹാജരാക്കി.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് കാട്ടി ലക്ഷ്മി അറക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ആദ്യം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 509 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചുള്ള പ്രവർത്തി) , കേരള പോലീസ് നിയമത്തിലെ വകുപ്പ് 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം ക്രൈം 725/2020 നമ്പരായി കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ സെപ്റ്റംബർ 28 ന് രാവിലെ കോടതിയിൽ സമർപ്പിച്ചത്. എഫ് ഐ ആറിലെ രണ്ട് വകുപ്പുകളും പ്രതിക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.

എന്നാൽ വിജയിനെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയ്യേറ്റം ചെയ്ത് ലാപ്ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ സ്വാധീനത്താൽ പോലീസ് വകുപ്പുകൾ മാറ്റിമറിച്ച് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം നിയമോപദേശം തേടിയതിൻ്റെ അടിസ്ഥാനത്തിലെന്ന കാരണം കാട്ടിയാണ് ഉച്ച തിരിഞ്ഞ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്. ഐ റ്റി നിയമത്തിലെ 66 , 67 (എ) എന്നീ വകുപ്പുകളാണ് അഡീ. റിപ്പോർട്ടിൽ കൂട്ടിച്ചേർത്തത്. പരാതി വായിച്ച് പരാതിയിലെ വസ്തുതകളുടെ വിശദാംശങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാണ് എഫ്ഐആറിൽ ശിക്ഷാർഹമായ കുറ്റങ്ങളുടെ വകുപ്പുകളിടുന്നത്. ഇവിടെയും അപ്രകാരം ചെയ്ത മ്യൂസിയം പോലീസ് ആൾക്കൂട്ടത്തിൻ്റെ ഇംഗിതത്തിന് അനുസൃതമായും സർക്കാരിൻ്റെയും മേലുദ്യോഗസ്ഥരുടെയും നിർദേശത്താൽ നിയമ വ്യവസ്ഥ ദുരുപയോഗം ചെയ്തതായി ആരോപണമുയർന്നിട്ടുണ്ട്. അതേ സമയം വിദേശത്ത് നിന്നു പോലും ഫെമിനിസ്റ്റുകളുടെ നിയമം കൈയ്യിലെടുത്തുള്ള അക്രമത്തിനെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പിയെത്തുകയായിരുന്നു. ഫെമിനിസ്റ്റുകളുടെ ചരിത്ര ശുദ്ധിയെക്കുറിച്ചു പോലും കമൻ്റുകൾ വന്നു.

അതേ സമയം യൂട്യൂബ് ചാനലിൽ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തെന്നാരോപിച്ച് യൂട്യൂബറെ ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ ഫെമിനിസ്റ്റുകൾ കൈയ്യേറ്റം ചെയ്ത കേസിൽ അറസ്റ്റ് ഭയന്ന് ഭാഗ്യലക്ഷ്മിയടക്കം മൂന്നു ഫെമിനിസ്റ്റുകൾ വെവ്വേറെ മുൻകൂർ ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ സെപ്റ്റംബർ 28 ന് സമർപ്പിച്ചു. അതോടൊപ്പം യൂട്യൂബർ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തിയെന്ന് കാട്ടി തമ്പാനൂർ പോലിസിനെക്കൊണ്ട് ഫെമിനിസ്റ്റുകൾ എടുപ്പിച്ച മാനഭംഗക്കേസിൽ യൂട്യൂബറും അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള ഇരുഭാഗത്തെയും മുൻകൂർ ജാമ്യ ഹർജികളിൽ സർക്കാർ നിലപാട് ഒക്ടോബർ 6ന് അറിയിക്കാൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു.

സെപ്റ്റംബർ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. യൂ ട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാർത്ഥി ദിയസന , സിനിമ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സംഘം ചേർന്ന് യൂട്യൂബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും ചെയ്തത്. സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിൻ്റെ ഫെയ്സ് ബുക്ക് ലൈവ് ദിയ തൻ്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്പാനൂർ ഗാന്ധാരി അമ്മൻകോവിൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകൾ അരങ്ങ് തകർത്തത്. തുടർന്ന് വിജയിൻ്റെ ലാപ്ടോപ്പ് , മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു.

തുടർന്ന് തമ്പാനൂർ പോലീസിൽ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയ്യേറ്റവും ബലപ്രയോഗവും ചെയ്തെന്ന് കാട്ടി പരാതി നൽകി. പരാതിയിൽ തമ്പാനൂർ പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്പാനൂർ ക്രൈം 1764/2020 നമ്പരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരിൽ തമ്പാനൂർ പോലീസ് ക്രൈം 1765/2020 നമ്പരായി ജാമ്യമില്ലാ വകുപ്പുപുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 452 ( ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 294 (ബി) (അശ്ലീല പദപ്രയോഗം നടത്തൽ) , 323 (ദേഹോപദ്രവം ഏൽപ്പിക്കൽ) , 506 ( ഭീഷണിപ്പെടുത്തൽ) , 392 ( പിടിച്ചുപറിക്കൽ) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ 3 ഫെമിനിസ്റ്റുകൾക്കുമെതിരെ ചുമത്തിയാണ് കേസെടുത്തത്.

തങ്ങൾ നിരപരാധികളാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലായെന്ന് ആക്ടിവിസ്റ്റുകൾ വെവ്വേറെ സമർപ്പിച്ച തങ്ങളുടെ ജാമ്യ ഹർജിയിൽ പറയുന്നു. ജാമ്യമില്ലാ കേസിൽ തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. തങ്ങളെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ തമ്പാനൂർ പോലീസിന് നിർദേശം കൊടുത്ത് ഉത്തരവുണ്ടാകണമെന്നാണ് ഫെമിനിസ്റ്റുകളുടെ ജാമ്യഹർജിയിലെ ആവശ്യം. തങ്ങൾ സംഘടിച്ചല്ല കൃത്യ സ്ഥലത്ത് ചെന്നതെന്ന് കാട്ടാനായാണ് വെവ്വേറെ ജാമ്യഹർജികൾ സമർപ്പിച്ചത്. കൃത്യത്തിൽ കൂടുതൽ പങ്കാളിത്തമുള്ള പ്രതിയുടെ ജാമ്യ ഹർജി തള്ളുന്ന പക്ഷം ആ പ്രതിക്ക് മാത്രമായി മേൽക്കോടതിയെ സമീപിക്കാമെന്ന കരുതലോടെയാണ് അപ്രകാരം ചെയ്യുന്നത്.

അതേ സമയം താൻ യാതൊരു ബലപ്രയോഗമോ കൈയ്യേറ്റമോ മാനഭംഗശ്രമമോ നടത്തിയിട്ടില്ലെന്ന് വിജയ് തൻ്റെ ജാമ്യ ഹർജിയിൽ പറയുന്നു. താൻ യാതൊരു പ്രകോപനവും നടത്താതെ ഭവ്യതയോടെ മാഡം എന്ന് അഭിസംബോധന ചെയ്താണ് സംസാരിച്ചത്. വകുപ്പ് 354 പ്രകാരമുള്ള കുറ്റം ചുമത്തിയത് ന്യായീകരിക്കാനുള്ള യാതൊരു തെളിവോ സംഗതിയോ ഇല്ല. അക്രമം അഴിച്ചു വിട്ട ഫെമിനിസ്റ്റുകൾക്ക് ഭരണകക്ഷിയിലും അച്ചടി - ദൃശ്യ മീഡിയകളിൽ ഉയർന്ന സ്വാധീനമുണ്ട്. ഫെമിനിസ്റ്റുകൾ തന്നെ ചിത്രീകരിച്ച് പുറത്തുവിട്ട മുഴുനീള വീഡിയോ പരിശോധിച്ചാൽ തന്നെ വകുപ്പു 354 ചുമത്താൻ തക്ക യാതൊരു കൃത്യവും താൻ ചെയ്തിട്ടില്ലായെന്ന് വ്യക്തമാകുന്നതാണ്. താൻ ഉന്നത സ്വാധീനത്താൽ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് ഉപദ്രവിക്കാൻ സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. അതിൽ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. മേൽ സാഹചര്യങ്ങളാൽ പോലീസ് തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തിൽ വിട്ടയക്കാൻ പോലീസിന് നിർദേശം കൊടുത്തുത്തരവുണ്ടാകണമെന്ന് വിജയിൻ്റെ ജാമ്യ ഹർജിയിൽ പറയുന്നു.

അതേ സമയം ഭാഗ്യലക്ഷ്മിയുടെ പേര് വിജയിൻ്റെ യൂടൂബിൽ ഒരിടത്തും പറയുന്നില്ല. പി.ജി.വിശ്വംഭരൻ എന്ന സിനിമാ സംവിധായകനോടൊപ്പം ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഒരാൾ കണ്ടതായാണ് വീഡിയോയിൽ പറയുന്നത്. ഇക്കാര്യം ഭാര്യ ലക്ഷ്മിയോട് നേരിട്ട് വിജയ് പറയുന്നതായും ഫെമിനിസ്റ്റുകൾ തന്നെ പുറത്തുവിട്ട വിജയിനെ ആക്രമിക്കുന്ന വീഡിയോയിലുണ്ട്. ഒരാളെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചാൽ മാത്രമേ അപകീർത്തി കേസ് നിലനിൽക്കൂവെന്ന് സുപ്രീം കോടതി വിധിന്യായവുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (13 minutes ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (22 minutes ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (39 minutes ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (56 minutes ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (1 hour ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (1 hour ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (9 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (9 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (10 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (10 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (10 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (10 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (11 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (13 hours ago)

Malayali Vartha Recommends