ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന രേഖപ്പെടുത്തി, സെന്‍സെക്‌സ് 600ലധികം പോയിന്റ് മുന്നേറി

ഓഹരി വിപണിയും നേട്ടത്തിന്റെ പാതയിൽ. എണ്ണവില കുറഞ്ഞത് അടക്കമുള്ള അനുകൂല ഘടകങ്ങള്‍ തന്നെയാണ് ഓഹരി വിപണിക്ക് കരുത്തായി മാറിയത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് പ്രധാനമായി എണ്ണവില കുറയാനായി ഇടയാക്കിയത്.
വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 600ലധികം പോയിന്റാണ് മുന്നേറിയത്. വിദേശ നിക്ഷപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്തു. ഐടിസി, ബജാജ് ഫിനാന്‍സ്, ജിയോ ഫിനാന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടമുണ്ടാക്കുന്നത്.
അതേസമയം ആഗോള തലത്തിലെ എണ്ണ വിലയിടിവ് അനുകൂലമാക്കി ഓഹരി വിപണിയും രൂപയും. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന രേഖപ്പെടുത്തി. 95.12ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 85 ഡോളറില്‍ താഴെയെത്തി നില്‍ക്കുകയാണ്.
ഡോളര്‍ ദുര്‍ബലമായതും രൂപയ്ക്ക് കരുത്തു പകരുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അമേരിക്ക തീരുമാനം പുനഃ പരിശോധിച്ചത്. ഉടന്‍ തന്നെ ഇറാനുമായുള്ള സമാധാന കരാറിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് കരുത്തായി മാറി. ഇതിന് പുറമേ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലുകളും ഫലം കാണുകയും ചെയ്തു. തുടര്‍ച്ചയായ ആറാം ദിവസമാണ് രൂപ കരുത്തുകാട്ടുന്നത്.
"
https://www.facebook.com/Malayalivartha



























