RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് (ഓഗസ്റ്റ് 4) എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് അതീവ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് നിലവിലുള്ളത്.
വടക്കന്‍ മലബാറിലും മധ്യകേരളത്തിലും തുടര്‍ച്ചയായി പെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള എട്ട് ജില്ലകളിലും അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടങ്ങളും ദുരന്തനിവാരണ സേനകളും കടുത്ത ജാഗ്രതയിലാണ്.
റെഡ് അലര്‍ട്ടിന് പുറമെ ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവില്‍ വന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും നദികളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാനും സാധ്യതയേറെയാണ്.
നാളെയും (ഓഗസ്റ്റ് 5) സംസ്ഥാനത്ത് മഴ ശക്തമായി തന്നെ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഒന്‍പത് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ വ്യാപ്തി കുറയുന്നില്ലെന്നത് ആശ്വാസനടപടികള്‍ക്ക് കടുത്ത വെല്ലുവിളിയാകുന്നു.
ഓഗസ്റ്റ് 6-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി പത്ത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കും. വരും ദിവസങ്ങളില്‍ മഴ തെക്കന്‍-മധ്യ കേരള ജില്ലകളില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
തുടര്‍ന്ന് ഓഗസ്റ്റ് 7-ന് സംസ്ഥാനത്തെ മുഴുവന്‍ 14 ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 8-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മലയോരങ്ങളിലേക്കുള്ള രാത്രികാല യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവിട്ടിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ ഉള്ളവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശം ലഭിക്കുന്നവര്‍ അതിനോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
പുഴകളിലും അരുവികളിലും ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ നദികളില്‍ ഇറങ്ങുന്നതും മീന്‍പിടിക്കാന്‍ പോകുന്നതും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. അപകട മേഖലകളില്‍ വിനോദസഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ താലൂക്ക് തലങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. വെള്ളക്കെട്ടും മണ്ണിടിച്ചില്‍ ഭീഷണിയുമുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്താന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയിലെ കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പ്രളയബാധിത മേഖലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. ജില്ലയിലെ നദികളില്‍ അടിഞ്ഞുകൂടിയ മണ്ണും എക്കലും നീക്കം ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ മധ്യകേരളത്തില്‍ പെയ്തിറങ്ങിയ അതിതീവ്ര മഴയെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ പ്രളയസമാനമായ സാഹചര്യമാണ് നിലനിന്നിരുന്നത്. ദുരന്തസാഹചര്യം ഉയര്‍ന്നുവന്ന സമയത്ത് മുഖ്യമന്ത്രി ജില്ലയിലെത്താതെ വിരുന്നില്‍ പങ്കെടുത്തുവെന്ന ആരോപണം ഉന്നയിച്ച് സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം കടുപ്പിച്ചിരുന്നു. ഈ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനം. സി.പി.എം ജില്ലാ കമ്മറ്റി പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയില്ലെന്ന് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
ദുരന്ത വിവരമറിഞ്ഞ നിമിഷം മുതല്‍ വിവിധ മന്ത്രിമാരെ വിവിധ ജില്ലകളിലേക്ക് ചുമതലപ്പെടുത്തി അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയിലെ നദികളിലെ മണ്ണ് നീക്കം ചെയ്യുന്ന കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാകും. അടുത്ത പ്രളയം വരെ കാത്തുനില്‍ക്കാതെ ഈ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും സ്ഥിരവുമായ ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കുമെന്നും അതിന്റെ ആദ്യ പ്രോജക്ട് പത്തനംതിട്ടയായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
മറ്റ് ഏജന്‍സികളെക്കൂടി ഏകോപിപ്പിച്ചുകൊണ്ടുള്ള മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം കാര്യക്ഷമമാക്കും. പെട്ടെന്നുണ്ടായ അതിതീവ്ര മഴയായതിനാലാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ പോലും മതിയായ സമയം ലഭിക്കാതിരുന്നത്. വനത്തിനുള്ളില്‍ ഒന്നിലധികം ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. എങ്കിലും വലിയ തോതിലുള്ള ജീവഹാനിയുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണ്. സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിന് പണം അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായ അധികാരം ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര തുക വേണമെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ചെലവാക്കാനുള്ള സ്വാതന്ത്ര്യം കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. പ്രതിപക്ഷം ഉയര്‍ത്തുന്ന രാഷട്രീയ ആരോപണങ്ങള്‍ക്ക് പിന്നാലെ പോകാന്‍ താല്പര്യമില്ലെന്നും സര്‍ക്കാര്‍ പൂര്‍ണ്ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ജില്ലയില്‍ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തിലധികം ആളുകളാണ് കഴിയുന്നത്. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പമ്പ, മണിമല നദികളിലെ വെള്ളം പൂര്‍ണ്ണമായി ഇറങ്ങാത്തതാണ് തിരുവല്ല ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിയാതെ നില്‍ക്കാന്‍ കാരണം. ക്യാമ്പുകളിലെ നടപടിക്രമങ്ങള്‍ നേരിട്ട് വിലയിരുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ശുചിത്വമുള്ള നല്ല ഭക്ഷണം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടോയ്ലറ്റ് സൗകര്യങ്ങള്‍ കുറവുള്ള ക്യാമ്പുകളില്‍ അടിയന്തരമായി ബയോ ടോയ്ലറ്റുകള്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടു. സുരക്ഷ മുന്‍നിര്‍ത്തി ക്യാമ്പുകളില്‍ പോലീസിന്റെ പ്രത്യേക സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വനത്തിനകത്ത് വലിയ രീതിയില്‍ മണ്ണൊലിപ്പും ഉരുള്‍പൊട്ടലുകളും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ ദിവസങ്ങളില്‍ മണ്ണൊലിപ്പിനെയും ഉരുള്‍പൊട്ടലിനെയും തന്നെയാണ് പ്രധാനമായും ഭയക്കുന്നത്. ഇതിനായി ഫലപ്രദമായ ജാഗ്രതാ സംവിധാനം ഏര്‍പ്പെടുത്തും. 150-ല്‍ അധികം ആളുകള്‍ കഴിയുന്ന ക്യാമ്പുകള്‍ വിഭജിച്ച് രണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ ക്യാമ്പുകളില്‍ സുരക്ഷിതരായി കഴിയുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമേ എന്‍.ഡി.ആര്‍.എഫ് ടീമുകളെയും പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും ആര്‍.ടി.എഫിനെയും മേഖലയില്‍ പൂര്‍ണ്ണമായി വിന്യസിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രളയക്കെടുതിയിലും മഴക്കെടുതിയിലുമായി സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളില്‍ 5 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിയാതെ നില്‍ക്കുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രളയബാധിതര്‍.
https://www.facebook.com/Malayalivartha























