റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...

മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതോടെ വീണാ ജോർജ് നെട്ടോട്ടം തുടങ്ങി.കേസിൽ ഗൂഢാലോചന തെളിഞ്ഞാൽ വീണ പ്രതിയാകുമെന്നാണ് മനസിലാക്കുന്നത്. കള്ളമൊഴി നൽകിയ ഗൺമാൻ അകത്താവും.
സി പി എം പി.ആർ ഏജൻസികൾ രൂപം നൽകിയ നാടകമായിരുന്നു വീണയ്ക്ക് നേരെയുള്ള ആക്രമണം.ഒരു റയിൽവേ സ്റ്റേഷനിൽ പട്ടാപകൽ ഒരു വനിതാമന്ത്രിക്ക് നേരേ ആക്രമണമുണ്ടായാൽ പോലീസ് കണ്ടു നിൽക്കില്ല.മാത്രവുമല്ല റയിൽവേ സ്റ്റേഷൻ പോലെ പരസ്യമായ ഒരു സ്ഥലത്ത് നടക്കുന്ന ആക്രമണം നിസാരവത്ക്കരിക്കാൻ കഴിയില്ല. വീണക്ക് നേരേ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടാകും.എന്നാൽ പിണറായിയുടെ പോലീസിന് ഇതിൽ ആക്രമണം കണ്ടെത്താൻ കഴിഞ്ഞില്ല. അതിലാണ് സതീശൻ സർക്കാരിന് സംശയം തോന്നിയത്. അങ്ങനെയാണ് അന്വേഷണത്തിന് തീരുമാനമുണ്ടായത്.
സ്പീക്കറായിരുന്ന ഷംസീറിന്റെ നിർദ്ദേശാനുസരണമാണ് വീണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് എന്നൊരു കഥയും പ്രചരണത്തിലുണ്ട്. എന്നാൽ ഷംസീർ വന്ദേ ഭാരതിൽ സ്ഥലം വിട്ടതിനാൽ കേസിൽ പ്രതിയാകാനുള്ള സാധ്യത കുറവാണ്. വീണ കള്ളംപറഞ്ഞാണ് ആശുപത്രിയിലായതെങ്കിൽ അതിന്റെ മറുപടി അവർ പറഞ്ഞേ തീരൂ. അതാണ് മുൻമന്ത്രി ചിലപ്പോൾ കേസിൽ പ്രതിയാകുമെന്ന സൂചനകൾ ഉയരുന്നത്.
നിലവിൽ റെയിൽവേ പൊലീസ് അന്വേഷിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തലവൻ. ഫെബ്രുവരി 25ന് നടന്ന പ്രതിഷേധത്തിനിടെ വീണാ ജോർജിനെ ആക്രമിച്ച് പരുക്കേൽപിച്ചെന്ന കേസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് അടക്കം 5 കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകർ ഉൾപ്പെട്ട പ്രതിഷേധ സംഭവങ്ങളിൽ യുഡിഎഫ് സർക്കാർ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ തുടരന്വേഷണമാണിത്. ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ എസ്ഐടി രൂപീകരിച്ചുള്ള അന്വേഷണം കേസിൽ വലിയ വഴിത്തിരിവുണ്ടാക്കി. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിലും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ എംഎൽഎ ടി.ഒ.മോഹനൻ നൽകിയ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഇപ്പോഴത്തെ നടപടി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് മന്ത്രിക്കു നേരെ ചാടി വീണെന്നും കഴുത്തിന് ആക്രമിച്ച് പരുക്കേൽപിച്ചെന്നുമുള്ള ഗൺമാന്റെ മൊഴിയിലാണ് അന്ന് കേസെടുത്തത്. എന്നാൽ സംഭവ സ്ഥലത്തുനിന്ന് പ്രതികളെ പിടികൂടിയ പൊലീസിന് ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. കണ്ണൂർ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടുകയും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത വീണാ ജോർജ് പിറ്റേന്ന് പുലർച്ചെ രഹസ്യമായി ആശുപത്രിവിട്ട് പത്തനംതിട്ടയിലേക്ക് റോഡ് മാർഗം പോയത് വലിയ ചർച്ചയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൊന്നും മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവുകൾ പൊലീസിനു കണ്ടെത്താനായില്ല. പ്രതികൾക്കെതിരെ 13 വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസിന് പിന്നീട് വധശ്രമക്കേസ് ഒഴിവാക്കേണ്ടിവന്നു. മാസങ്ങൾക്കുശേഷം തിരുവനന്തപുരത്തുവച്ച് റെയിൽവേ പൊലീസിന് നൽകിയ മൊഴിയിൽ ഉന്തിലും തള്ളിലുമാണ് പരുക്കേറ്റതെന്നു വ്യക്തമാക്കിയ വീണാ ജോർജ്, ആയുധംകൊണ്ടുള്ള ആക്രമണമെന്ന വാദം ഏറ്റുപിടിച്ചില്ല.
കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവം സി പി എം പി.ആർ. ഏജൻസിയുടെ തിരക്കഥയുടെ അടിസ്ഥാനത്തിൽ സംവിധാനം ചെയ്ത സിനിമയാണെന്ന് എല്ലാവർക്കുമറിയാമായിരുന്നു. മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന്റെ മാതൃകയിൽ ടീസർ പുറത്തുവിട്ട് ആഘോഷിക്കാനുള്ള ഒന്നായി മന്ത്രിക്കുണ്ടായെന്ന് പറയപ്പെടുന്ന പരിക്ക് മാറിയെന്നാണ് ആരോപണം. ആലപ്പുഴ മെഡിക്കൽ കോളേജിൽ കത്രിക വയറിൽ കുടുങ്ങിയ സംഭവത്തെ തുടർന്ന് ആരോഗ്യ മന്ത്രിക്കെതിരെ കുറെ നാളുകളായി പ്രതിഷേധം കനക്കുകയായിരുന്നു. കണ്ണൂർ റയിൽവേ സ്റ്റേഷനിലും സമാനമായ പ്രതിഷേധം തന്നെയാണ് നടന്നത്. എന്നാൽ പെട്ടെന്ന് ചിത്രം വഴിമാറി. മന്ത്രിക്ക് കോൺഗ്രസുകാരിൽ നിന്ന്പരിക്കേറ്റെന്ന് തെളിയിക്കാനുള്ള ഒന്നും കണ്ണൂരിൽ ഉണ്ടായില്ല. എന്നാൽ മന്ത്രി ഐ.സി യുവിലായി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മന്ത്രിയെ സന്ദർശിച്ചു. നാടു മുഴുവൻ പ്രതിഷേധം ഉയർന്നു. സമൂഹ മാധ്യമങ്ങളിൽ ഇടതു ഹാൻഡിലുകൾ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രിയുടെ പ്രവർത്തനങ്ങൾ പരക്കെ വിമർശിക്കപ്പെട്ട സാഹചര്യത്തിലും മന്ത്രി ആശുപത്രിയിലായതിനാൽ ദുഃഖം തളം കെട്ടി. ഇതിനിടയിൽ ചാനൽ കാമറകൾ യഥാർത്ഥ വിഷ്യലുകൾ പുറത്തുവിട്ടു. ഇതിനിടയിൽ സി പി എമ്മിന് വേണ്ടി പ്രവർത്തിക്കുന്ന പി.ആർ ഏജൻസികൾ മന്ത്രിയെ ആശുപത്രിയിലാക്കാൻ നിർദ്ദേശം നൽകിയെന്നാണ് വിവരം. മന്ത്രിക്കും വകുപ്പിനുമെതിരെ നിലനിൽക്കുന്ന ചീത്ത പേര് ഇല്ലാതാക്കാനുള്ള നീക്കമാണ് ഏജൻസികൾ നടത്തിയത്.
മന്ത്രിയുടെ കഴുത്തിന് എങ്ങനെ പരിക്കേറ്റെന്നാണ് കോൺഗ്രസുകാർ പോലും അത്ഭുതപെട്ടത്. പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തെത്തിയിട്ടില്ല. എന്നാൽ മന്ത്രി അവർക്ക് നേരേ ആക്രോശിക്കുന്ന സമയത്ത് കഴുത്തിൽ എന്തെങ്കിലും സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. മന്ത്രിക്ക് എം.ആർ ഐ പരിശോധന വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഏതായാലും മന്ത്രിയെ പുറത്തിറക്കാൻ ഏജൻസികൾ സമ്മതിച്ചില്ല . മന്ത്രിയുടെ പരിക്ക് ഗുരുതരമായിരുന്നെങ്കിൽ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സ്പീക്കർ വന്ദേ ഭാരതിൽ തിരുവനന്തപുരത്തേക്ക് മടങ്ങില്ലായിരുന്നു. തിരിച്ചടിക്കും എന്ന ധ്വനിയോടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എഴുതിയ എഫ്.ബി പോസ്റ്റ് പോലും ഏജൻസികളുടെ തീരുമാനപ്രകാരം എഴുതിയതാണെന്നായിരുന്നു ആക്ഷേപം. തുടർ ഭരണം എന്ന ചിന്ത മാത്രം ഒപ്പം കൊണ്ടു നടക്കുന്ന മുഖ്യമന്ത്രിക്കും സി. പി. എമ്മിനും വീണു കിട്ടിയ ഒരായുധമായി വീണാ ജോർജിന്റെ പരിക്ക് മാറി.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനു നേരെ നടക്കുന്ന പ്രതിഷേധം രണ്ടാം തവണയാണ് വിവാദമായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റീത്തുവെച്ച് പ്രതിഷേധിച്ചത് ഇടത്-വലത് മുന്നണികൾ തമ്മിൽ വലിയ വാക്‌പോരിനിടയാക്കിയിരുന്നു. അത് കഴിഞ്ഞ് ഒരാഴ്ച പിന്നിടുംമുമ്പാണ് കെഎസ്‌യു പ്രതിഷേധവും മന്ത്രിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സിപിഎം വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപയോഗപ്പെടുത്താനുള്ള നീക്കം നടത്തി . ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിച്ച മന്ത്രി വീണയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗമെത്തി. എന്നാൽ മന്ത്രിയുടേത് നാടകമാണെന്ന് പറഞ്ഞ് കോൺഗ്രസ് പ്രതിരോധിച്ചു. മന്ത്രിയുടെ വീട്ടിൽ കയറി റീത്തുവെച്ച് പ്രതിഷേധിച്ചുള്ള നടപടിയെ അന്ന് തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് ഇത്തവണ പ്രതിരോധത്തിന് മുന്നോട്ട് വന്നു. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടേത് അടുത്തേക്ക് പോലും എത്തിയില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു.മന്ത്രി തകർത്ത് അഭിനയിക്കുകയാണെന്നാണ് കെഎസ്‌യു നേതാവ് അലോഷ്യസ് സേവ്യർ പറഞ്ഞത്. 'നടിപ്പിൻ നായിക' എന്ന് കുറിച്ച് കൊണ്ട് മന്ത്രി കുട്ടി കാലത്ത് മോണോ ആക്ടിൽ ഒന്നാം സ്ഥാനം കിട്ടിയ പ്രകടനത്തിന്റെ ചിത്രം ഒപ്പം നൽകി. കോൺഗ്രസ്-യുഡിഎഫ് നേതാക്കളും സൈബർ ഹാൻഡിലുകളും സമാനമായ ആരോപണമുയർത്തി പ്രതിരോധിക്കാൻ രംഗത്തെത്തി.വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും നല്ലൊരു അഭിനേത്രിയാണെന്ന് കെ സുധാകരൻ പരിഹസിച്ചു. ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണമെന്ന് സന്ദീപ് വാര്യർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. .അതേസമയം സി പി എം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും മന്ത്രിമാരും നേതാക്കളും അപലപിച്ച് രംഗത്തെത്തി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പടെയുള്ളവർ പ്രതിഷേധത്തിനിറങ്ങുകയും ചെയ്തു. സംഭവം നടന്നയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. 'ഈ ഗുണ്ടകളുടെ കെണിയിൽപ്പെട്ട് അതേരീതിയിൽ പ്രകോപനങ്ങൾ സൃഷ്ടിക്കാതിരിക്കണം. ജനങ്ങളാണ് ഇത്തരം കാര്യങ്ങളിൽ ശരിയായ വിധിയെഴുതേണ്ടവർ. അവരുടെ അടുത്തേക്ക് കാര്യങ്ങളെത്തിക്കാൻ ജനാധിപത്യ രീതിയിലുള്ള കടുത്ത പ്രതിഷേധം ഉയരണം. ഏതെല്ലാം രീതിയിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ കഴിയുന്നവോ അതിലെല്ലാം പങ്കാളികളാകണം' മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെ ആദ്യം ആക്രമണ ശ്രമമുണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉടനെ അത് തിരുത്തി ആക്രമിച്ചുവെന്ന് പറഞ്ഞു.
ആക്രമണശ്രമം ആക്രമണമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതും പി. ആർ, ഭാഗം തന്നെയാണ്. സത്യത്തിൽ അന്ന് കേരളത്തിൽ എന്തെല്ലാം നടക്കണമെന്ന് തീരുമാനിച്ചത് പി.ആർ. ഏജൻസികളാണ്. അവരുടെ ചിട്ടകൾ അനുസരിച്ചാണ് നേതാക്കൾ പ്രവർത്തിച്ചത്. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പിടിച്ച് തിരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതും വെറുതെയല്ല.
കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാവാത്ത തരത്തിലുള്ള നീചമായ ആക്രമണമാണ് ഒരു വനിതാ മന്ത്രിക്ക് നേരെ ഉണ്ടായിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയിലെയും യുവജന സംഘടനയിലെയും ക്രിമിനലുകൾ ആസൂത്രിതമായി നടത്തിയ ആക്രമണമാണിത്. മന്ത്രിയുടെ വീട് ആക്രമിച്ചതിന്റെ തുടർച്ചയാണിത്. മന്ത്രി വീണാ ജോർജിന്റെ കയ്യിലും കഴുത്തിലും പരിക്കുപറ്റിയിട്ടുണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്ത ക്രിമിനലുകളെ നിലയ്ക്കുനിർത്താനുള്ള കെൽപ്പ് യുഡിഎഫിന് ഇല്ല. ഈ ക്രൂരമായ ആക്രമണത്തിനെതിരെ സംസ്ഥാനത്തുടനീളം ജനാധിപത്യപരമായ പ്രതിരോധം ഉയർന്നുവരും.- അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരുക്കേറ്റെന്ന ആരോപണം നിഷേധിച്ച് കെ.എസ്.യു. സംഭവം നടക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പും മന്ത്രിയുടെ കയ്യില്‍ പരുക്ക് ഉണ്ടായിരുന്നു എന്നാണ് കെഎസ്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയുടെ ആരോപണം. മുഖ്യമന്ത്രിയുമായി മട്ടന്നൂരിലെ പരിപാടിയില്‍ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങള്‍ ഫര്‍ഹാന്‍ ഫെയ്സ്ബുുക്കില്‍ പോസ്റ്റ് ചെയ്തു. കെഎസ്‍യുക്കാർ പരിക്കുണ്ടാക്കി എന്നത് കള്ളാപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് ഓസ്കാർ കൊടുക്കണമെന്നും ഫര്‍ഹാന്‍ പരിഹസിച്ചു. പൊലീസ് വലയത്തിലായിരുന്നു കെഎസ്‍യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതെന്നും തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ലെന്നും ഫര്‍ഹാന്‍ പറഞ്ഞു. മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാൻ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്. ഇത് തികച്ചും ബാലിശമാണ്. കെ എസ് യു പ്രവർത്തകർ തികച്ചും ജനാധിപത്യ രീതിയിൽ മാത്രമേ സമരം ചെയ്തിട്ടുള്ളു എന്നും ഫര്‍ഹാന്‍ പറഞ്ഞു. കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധക്കാര്‍ മര്‍ദിച്ചെന്ന് വീണാ ജോര്‍ജ് പറഞ്ഞത്. മന്ത്രിയുടെ കയ്യില്‍ മുറിവേല്‍ക്കുകയും കഴുത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. മന്ത്രി ഒരുവശത്തുകൂടി കടന്നുപോകുമ്പോള്‍ മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ തള്ളിക്കയറി വരികയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ ഐസിയുവിലേക്ക് മാറ്റി.
മന്ത്രിക്കെതിരെ നടന്ന പ്രതിഷേധം ലഘൂകരിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ രഹസ്യാന്വേഷണ വിഭാഗം നൽകരുതെന്ന കർശന നിർദ്ദേശം ആഭ്യന്തര വകുപ്പ് പോലീസിന് നൽകി. മന്ത്രിയെ പ്രതിഷേധക്കാർ തൊട്ടിരുന്നെങ്കിൽ പോലീസ് വെടിവയ്ക്കുമായിരുന്നു. പണ്ട് കൂത്തുപറമ്പിൽ എം.വി.രാഘവന് നേരേയുണ്ടായത് ഇത്തരം ആക്രമണമാണ്. അന്ന് വെടിവയ്പ്പുണ്ടായത് മന്ത്രി രാഘവന് നേരേ കൈയേറ്റശ്രമം ഉണ്ടായപ്പോഴാണ്. കണ്ണൂരിൽ മന്ത്രി വീണാ ജോർജിനെതിരെ കൈയേറ്റ ശ്രമം പോലും ഉണ്ടായില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇതിനെ അപ്രസക്തമാക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് പി.ആർ. ഏജൻസികൾ നൽകിയത്. വീണാ ജോർജിനേറ്റ പരുക്ക് പരമാവധി ഉപയോഗിക്കാനാണ് പി.ആർ. ഏജൻസികൾ നീക്കം നടത്തിയത്.
എന്നാൽ വീണ ജോർജിനെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നത്. പ്രഗത്ഭയായ ഷൈലജ ടീച്ചറെ കൊണ്ടു പോലും വീണക്ക് അനുകൂലമായി പോസ്റ്റിട്ടെങ്കിലും അതിന്റെ ഫലം വീണക്ക് കിട്ടിയിട്ടില്ല. അവരുടെ വകുപ്പ് പൂർണ പരാജയം എന്നു തന്നെയാണ് പൊതുജനങ്ങളുടെ അഭിപ്രായം.
മന്ത്രി പ്രതിഷേധക്കാരോട് തട്ടി കയറുന്ന വീഡിയോ വിവിധ ചാനലുകാർ പുറത്തുവിട്ടു. അധികാരത്തിൽ തിരികെയെത്താൻ ഇടതു മന്ത്രിസഭ പി.ആർ. ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന സർക്കസുകൾ തുടർന്നുകൊണ്ടേയിരുന്നു.അതാണ് മുൻമന്ത്രി അനുഭവിക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha






















