അച്ഛനവിടെ ജീവന് വേണ്ടി പിടയുമ്പോൾ ഇവർക്ക് തമാശ..അതെന്താ എന്റെ പപ്പ മരിക്കണോ!! വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ മെല്ലപ്പോക്ക്!!! ഫിഷറീസ് ഓഫീസിലേക്ക് ഇരച്ചെത്തി അവർ..

ഏത് ദുരന്ത മുഖത്തും ഓടിയെത്തുന്ന മത്സ്യ തൊഴിലാളികൾ ഒരപകടത്തിൽ പെട്ടാൽ ഒരാൾ പോലും തിരിഞ്ഞുന്ന നോക്കില്ല.. ആ മനുഷ്യ ജീവന് എന്നും പുല്ലുവില. ഏറെ വേദനിപ്പിക്കുന്ന തരത്തിലാണ് ഇന്ന് വിഴിഞ്ഞം കടപ്പുറത്ത് നിന്ന് ഒരു കൂട്ടം മനുഷ്യർ മാധ്യമങ്ങളോട് സംസാരിച്ചത്. ഒരു നേരത്തെ അന്നത്തിന് വേണ്ടി കുടുംബം വളർത്താൻ വേണ്ടി കടൽ പണിക്കിറങ്ങിയ മത്സ്യബന്ധന തൊഴിലാളികൾ.. അതിലൊരു മനുഷ്യനെ കാണാതായിട്ട് ഇന്നേക്ക് അഞ്ച് ദിവസം. വിഴിഞ്ഞം സ്വദേശിയായ ജോണിനായുള്ള തിരച്ചിലിൽ വലിയ മെല്ലപ്പോക്കാണെന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം.
വിഴിഞ്ഞം സ്വദേശി ജോണിനെ ഇതുവരെയും കണ്ടെത്താൻ ആയിട്ടില്ല. കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിൽ ശരിയായ രീതിയിൽ അല്ലെന്ന് കുടുംബം ആരോപിച്ചു. മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ സാധിക്കാത്തതിൽ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു. കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിൽ ശരിയായ രീതിയിൽ അല്ലെന്ന് കാണാതായ ജോണിന്റെ മകൾ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവന് വിലയില്ലേ എന്നും അവർ ചോദിച്ചു. വെള്ളപ്പൊക്കം വന്നാൽ ഉടനെ മത്സ്യത്തൊഴിലാളികളെ വിളിക്കാറുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിന് ആരും എത്തുന്നില്ല.
18 നോട്ടിക്കൽ മൈൽ ദൂരെ പോയപ്പോൾ ആണ് അപകടം നടന്നത്. കേന്ദ്ര സർക്കാർ കൂടി ഇടപെടേണ്ട വിഷയമാണ്. നേവിയെ ഉപയോഗിച്ച് തിരച്ചിൽ നടത്തണം. എഫ്ഐആർ എഴുതാൻ മാത്രമായി എന്തിനാണ് കോസ്റ്റ് ഗാർഡെന്ന് ചോദിച്ച അവർ കൃത്യമായി അറിയിപ്പ് ലഭിച്ചില്ലെന്നും ആരോപിച്ചു.
അപകടം നടന്ന ഉടൻ തിരച്ചിൽ നടന്നില്ല. മത്സ്യതൊഴിലാളികൾ വരാം എന്ന് പറഞ്ഞിട്ടും അവരെ കൂടെ കൂട്ടാൻ തയ്യാറായില്ല. മത്സ്യത്തൊഴിലാളികൾ സ്വന്തം നിലക്കാണ് ഇന്നലെ തിരച്ചിൽ നടത്തിയത്. കടലിന്റെ പണി കടലിന്റെ മക്കളെ ഏൽപ്പിക്കണം. കേന്ദ്ര സർക്കാരും ചേർന്ന് തിരച്ചിൽ നടത്തണമെന്നും കാണാതായ ജോണിന്റെ മകൾ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























