Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരിയുടെ മരണത്തെ തുടര്‍ന്നുള്ള സോക്ടറുടെ ആത്മഹത്യ... 'എല്ലാവരേയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുമില്ല'

02 OCTOBER 2020 12:09 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 23ന് ആശുപത്രിയില്‍ കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരി മരിച്ചിരുന്നു. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തുകയും ചെയ്തു. ചികിത്സാ പിഴവെന്ന ആരോപണത്തെ തുടര്‍ന്നുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്ത ഡോ. അനൂപ് കൃഷ്ണനെ കുറിച്ച് മറ്റൊരു ഡോക്ടറായ പി.കെ സുനിലിന്റെ ഫേസ്ബുക്ക് കുറിപ്പ്. നേരിട്ട് പരിചയമില്ലെങ്കില്‍ പോലും അനൂപിന്റെ ആത്മഹത്യ തന്റെ ഉള്ളുലയ്ക്കുകയാണെന്നും ശ്രദ്ധേയനായ ഒരു ഓര്‍ത്തോ സര്‍ജനായി പേരെടുത്ത അദ്ദേഹം അര്‍ഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ലെന്നും ഡോക്ടര്‍ സുനില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

'ആദരാഞ്ജലികള്‍ പ്രിയപ്പെട്ട അനൂപ്...

നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്.

ഇത്രയ്ക്ക് മനക്കട്ടിയില്ലാതായിപ്പോയല്ലോ... ഒരു ഡോക്ടറാവുമ്‌ബോള്‍ അല്‍പ്പം കൂടി ആത്മസംയമനം പാലിക്കണമായിരുന്നു എന്നൊക്കെയുളള കമന്റുകള്‍ പലയിടത്തും കണ്ടു.

താങ്കള്‍ കടന്നുപോന്ന സംഘര്‍ഷങ്ങള്‍ ഓര്‍ക്കുമ്‌ബോള്‍ അത്തരം വാക്കുകള്‍ പൊള്ളയാവുന്നു.

കൊല്ലത്ത് അനൂപ് ഓര്‍ത്തോ കെയര്‍ എന്ന ആതുരാലയം പടുത്തുയര്‍ത്തി ശ്രദ്ധേയനായ ഒരു ഓര്‍ത്തോ സര്‍ജനായി പേരെടുത്ത താങ്കള്‍ അര്‍ഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ല.

ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സര്‍ജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആര്‍ത്തി കൊണ്ടായിരുന്നില്ല. ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്ന ആ കുട്ടിയെ നിരവധി ആശുപത്രികള്‍ കയ്യൊഴിഞ്ഞപ്പോഴും അവരുടെ ദൈന്യത കണ്ടറിഞ്ഞ്, മുതിര്‍ന്ന് കഴിഞ്ഞാല്‍ ഇത്തരം സര്‍ജറി വേണ്ടത്ര ഫലവത്താകില്ല എന്നതും കണക്കിലെടുത്ത് അദ്ദേഹം എടുത്ത തീരുമാനത്തിന് പിന്തുണയാകാന്‍ അനസ്‌തെറ്റിസ്റ്റ് കൂടെയായ സഹധര്‍മ്മിണിയും കൂടെയുണ്ടായിരുന്നു.ശസ്ത്രക്രിയയ്ക്ക് നിരക്കില്‍ ഇളവുകള്‍ നല്‍കിയിരുന്നു എന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞറിയുന്നു.

പക്ഷേ ഓപ്പറേഷന് ശേഷം വെന്‍ട്രിക്കുലാര്‍ ഫിബ്രില്ലേഷന്‍ എന്ന ഹൃദയത്തിന്റെ മിടിപ്പിലുണ്ടാകുന്ന അനിയന്ത്രിതമായ താളം തെറ്റലും ഹൃദയസ്തംഭനവും നിമിത്തം ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് സംഘര്‍ഷഭരിതമായ ദിനങ്ങള്‍ ..

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും ബന്ധുക്കളുടേയും പ്രതിഷേധം..

മാധ്യമങ്ങളിലെ കീറിമുറിക്കല്‍ ..

സോഷ്യല്‍ മീഡിയ വഴിയുള്ള ക്രൂരമായ കുറ്റപ്പെടുത്തലുകള്‍...

ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറുടെ രക്തത്തിന് വേണ്ടി ദാഹിച്ചവര്‍ അത് നേടി.

താന്‍ സഹായിക്കാമെന്നോര്‍ത്ത ആ കുഞ്ഞിനോടൊപ്പം ആ ഡോക്ടറും യാത്രയാവുന്നു.

ഒരു ജീവനും പകരമാവില്ല മറ്റൊന്ന്..

ഇനിയും ഗുരുതരമായ അസുഖങ്ങള്‍ക്ക് ചികിത്സയും സര്‍ജറിയും ധാരാളം പേര്‍ക്ക് ആവശ്യമായി വരും.

എല്ലാവരേയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുമില്ല.

മരണത്തെ തോല്‍പ്പിക്കാനുള്ള മാന്ത്രികദണ്ഡ് ഉള്ളവരല്ല ആരും.

തങ്ങളുടെ കഴിവുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്ത് ഒരു രോഗിയുടെ ജീവന്‍ നഷ്ടപ്പെടുമ്‌ബോള്‍ ആ ബന്ധുമിത്രാദികള്‍ക്കൊപ്പം ഏറ്റവുമധികം ദുഃഖിക്കുക ആ ഡോക്ടര്‍ തന്നെയാവും.

പക്ഷേ അതിന് തങ്ങളുടെ ജീവന്‍ വിലയായി കൊടുക്കാന്‍ ഇടവരാതിരിക്കട്ടെ ഇനിയൊരാള്‍ക്കും.

ഡോക്ടര്‍മാരായ സഹപ്രവര്‍ത്തകരോട് ഒരഭ്യര്‍ത്ഥനയുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്പരം താങ്ങാവുക എന്നതാണ്. പുറമേക്ക് ശാന്തമെന്ന് തോന്നിയേക്കാമെങ്കിലും അവരുടെ ഉള്ളില്‍ ദു:ഖത്തിന്റെ കടലിരമ്ബുന്നുണ്ടാവും.

ആ കുഞ്ഞു മോള്‍ക്കും ആ മോളുടെ വൈകല്യം തീര്‍ക്കാനിറങ്ങിത്തിരിച്ച ഡോക്ടര്‍ക്കും ആദരാഞ്ജലികള്‍.'

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം ഫെബ്രുവരി പതിമൂന്നിന്!!  (18 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി  (25 minutes ago)

മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിൽ "അഗ്നി പരീക്ഷ", "വിട", "നീതി"എന്ന് കുറിപ്പ്: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയ്ക്ക് സംഭവിച്ചത് എന്തെന്നതിൽ അവ്യകത...  (55 minutes ago)

കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സംസ്ഥാന ബജറ്റ് കരുത്തേകും: കെഎസ്‌യുഎം സിഇഒ അനൂപ് അംബിക  (1 hour ago)

സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...  (1 hour ago)

നേമം മണ്ഡലം ശ്രദ്ധേയം  (1 hour ago)

DELHI സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര  (1 hour ago)

നവകേരള സൃഷ്ടിയില്‍ എല്ലാ കേരളീയര്‍ക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി  (1 hour ago)

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (1 hour ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (2 hours ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (2 hours ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (2 hours ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (2 hours ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (2 hours ago)

Malayali Vartha Recommends