എടുത്തുമാറ്റാനാരുമില്ലേ... സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിരെ യുദ്ധം നയിച്ച യുഡിഎഫിന്റെ പടത്തലവന്‍ ഐ ഫോണ്‍ ബ്രഹ്മാസ്ത്രം കൊണ്ട് മൂക്കും കുത്തി വീഴുമ്പോള്‍ ചിതറിയോടി അണികള്‍; സമരത്തില്‍ നിന്നും യുഡിഎഫ് പിന്‍മാറിയതോടെ എല്ലാ ഭാരങ്ങളും ഏറ്റെടുത്ത് മുന്നോറാനുള്ള യോഗം കെ സുരേന്ദ്രന്

യുദ്ധം നയിക്കുന്ന പടത്തലവന്‍ വീണാല്‍ പിന്നെ യുദ്ധത്തിന് എന്ത് പ്രസക്തി എന്നാണ് നാട്ട് നടപ്പ്. അതിനാല്‍ തന്നെ ആദ്യം പടത്തലവനെ വീഴ്ത്താനുള്ള യുദ്ധ തന്ത്രമാണ് എല്ലാകാലവും പയറ്റുന്നത്. ഇവിടെ സ്വര്‍ണക്കടത്ത് വന്നപ്പോഴും സ്വപ്നയുടെ ഫോട്ടോയുടെ പുറകില്‍ രമോഷ് ചെന്നിത്തലയെ കണ്ടെങ്കിലും വീഴ്ത്താനായില്ല. അങ്ങനെ പടത്തലവനായി ചെന്നിത്തല സ്‌കോര്‍ ചെയ്ത് മുന്നേറി. ഉച്ചയുറക്ക സമയത്ത് ചെന്നിത്തല പടത്തലവന്‍ പത്രസമ്മേളനം വിളിച്ച് സര്‍ക്കാരിന്റെ ഉറക്കം കളഞ്ഞു. എന്തിന് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായപ്പോള്‍ പോലും പടത്തലവന്‍ കുത്തിയിരുന്ന് പോലീസിനെ തോല്‍പ്പിച്ച് സെക്രട്ടറിയേറ്റില്‍ കടന്ന് യുദ്ധത്തില്‍ മുന്നേറി. നേരത്തെ പടനയിച്ച് മുന്നേറിയ മറ്റൊരു പടത്തലവനായ പാവം സുരേന്ദ്രനെ പോലീസ് പിടികൂടിയപ്പോഴാണ് ചെന്നിത്തല ആ വഴിയിലൂടെ യുദ്ധം ജയിച്ച് മുന്നേറിയത്.
സുരേന്ദ്രനെ തൊട്ടവര്‍ക്ക് കൈയ്യുടനെ എന്ന് കേട്ടിട്ടില്ലേ. അതുപോലെ മലപോലെ സിബിഐയും കൊറോണയും ഒന്നിച്ചു വന്നു. നാടിന്റേയും നേതാക്കന്‍മാരുടേയും രക്ഷയെ കരുതി പടത്തലവന്‍ ചെന്നിത്തല സമരം നിര്‍ത്തി പടച്ചട്ട ഊരാന്‍ തുടങ്ങിയതാണ്. അപ്പോള്‍ ദേ വരുന്നു ഇടിത്തീപോലെ സ്വപ്നയുടെ ഐ ഫോണ്‍ ബ്രഹ്മാസ്ത്രം. ചെന്നിത്തല പടത്തലവന്‍ വീണതോടെ നേരത്തെ പടച്ചട്ട ഊരിയ അണികള്‍ എന്ത് ചെയ്യണമെന്നറിയാതെ ചിതറിയോടുകയാണ്. ഇതോടെ സുരേന്ദ്രന് വന്നിരിക്കുന്നത് രാജയോഗമാണ്. യുദ്ധം ജയിച്ചതിന്റെ അവകാശം ഉന്നയിക്കാന്‍ ഇനിയൊരു യുഡിഎഫ് പടത്തലവന്‍ വരില്ല. അവിടെ പടത്തലവന്‍മാരാകാനുള്ള കാരണവന്‍മാര്‍ തമ്മില്‍ പാളയത്തില്‍ പടയാണ്.
ലൈഫ് ഫഌറ്റുകളുടെ നിര്‍മാണക്കരാര്‍ ലഭിച്ചതിന് സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയതായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ പറഞ്ഞതാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. സിബിഐ അന്വേഷണം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ സമ്മാനിച്ചതായും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തി.
വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ളാറ്റുകളുടെ നിര്‍മ്മാണക്കരാര്‍ ലഭിച്ചതിന് സ്വപ്ന സുരേഷിന് 3കോടി 80 ലക്ഷവും സന്ദീപ് നായര്‍ക്ക് 68 ലക്ഷം രൂപയും നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. കോണ്‍സുലേറ്റ് ജനറല്‍ നിര്‍ദേശിച്ചത് അനുസരിച്ച് സ്വപ്ന ആണ് പണം ആവശ്യപ്പെട്ടത്. കവടിയാറിലെ കോഫി ഷോപ്പിനു സമീപത്തു വച്ച് പണം കൈമാറി. യുഎസ് ഡോളര്‍ ആയാണ് മുഴുവന്‍ തുകയും നല്‍കിയത്.
കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ജീവനക്കാരന്‍ കോണ്‍സുലേറ്റ് വാഹനത്തില്‍ എത്തിയാണ് പണം കൈപ്പറ്റിയതെന്നും സന്തോഷ് ഈപ്പന്റെ ഹര്‍ജിയില്‍ പറയുന്നു. സ്വപന നിര്‍ദേശിച്ചത് അനുസരിച്ചാണ് ലൈഫ് പദ്ധതിയുടെ ടെന്‍ഡറില്‍ പങ്കെടുത്തത്. ആവശ്യപ്പെട്ട പണം നല്‍കിയാല്‍ കോണ്‍സുലേറ്റിന്റെ മറ്റു നിര്‍മാണ കരാറുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തി.
പണത്തിനു പുറമെ അഞ്ചു ഐ ഫോണുകളും സ്വപ്ന ആവശ്യപ്പെട്ടു. യുഎഇ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് നല്‍കാനായിരുന്നു ഇത്. ഇതനുസരിച്ചു വാങ്ങി നല്‍കിയ ഫോണുകളില്‍ ഒന്ന് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സ്വപ്ന സുരേഷ് സമ്മാനിച്ചു എന്നും സന്തോഷ് ഈപ്പന്റെ ഹര്‍ജിയില്‍ പറയുന്നു. ഫോണ്‍ വാങ്ങിയതിന്റെ ബില്ലും സന്തോഷ് ഈപ്പന്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള വിഷയത്തില്‍ അന്വേഷണം നടത്തുന്നത്തില്‍ നിന്ന് സിബിഐയെ വിലക്കണം എന്നാവശ്യപ്പെട്ടാണ് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം രമേശ് ചെന്നിത്തലയ്ക്ക് ഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവിന്റ ഓഫീസ് രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ പടത്തലവന്‍ ചെന്നിത്തലയെ നേരിട്ട് കാണാനിരിക്കുകയാണ് പത്രക്കാര്‍. അവരുടെ വകയാകും പടത്തലവന് നേരെയുള്ള അടുത്ത യുദ്ധം.
https://www.facebook.com/Malayalivartha


























