എടാ സിബിഐ ഇറങ്ങിവാടാ... ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് പൊക്കിയത് കുറ്റാന്വേഷണ സിനിമകളേക്കാള്‍ ത്രില്ലടിക്കുന്ന തരത്തില്‍; 75 ദിവസം കാരാട്ട് ഫൈസലിനെ സ്വതന്ത്രമായി വിട്ട് നിരീക്ഷണം നടത്തിയ ശേഷം അപ്രതീക്ഷിതമായി അറസ്റ്റ്; ഒരു മീന്‍ കുഞ്ഞുങ്ങളും അറിയാതെ നടത്തിയ നീക്കത്തില്‍ ഞെട്ടി രാഷ്ട്രീയ കേരളം

മലയാളികളെ ത്രില്ലടിപ്പിച്ച ഒത്തിരി കുറ്റാന്വേഷണ സിനിമകളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ഒരു സിബിഐ ഡയറിക്കുറുപ്പ്. അതിലെ പ്രതാപചന്ദ്രന്റെ രസകരമായ ഡയലോഗാണ് എടാ സിബിഐയേ ഇടങ്ങി വാടാ എന്ന്. അത് പോലെയാണ് കേരളത്തിന്റെ അവസ്ഥ. സിബിഐയെ ഇറക്കിവിടാനായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോകുന്ന സമയത്ത് വെടി പൊട്ടിച്ചത് കസ്റ്റംസാണ്. സിബിഐയ്യേക്കാളും ജാഗ്രതയോടെ 78 ദിവസം രഹസ്യമായി നിരീക്ഷിച്ചാണ് ഇടതുപക്ഷ കൗണ്‍സിലറെ ഒരീച്ച പോലും അറിയാതെ പൊക്കിയത്.
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത് നീണ്ട 78 ദിവസത്തെ രഹസ്യ നിരീക്ഷണത്തിനും തെളിവു ശേഖരണത്തിനും ശേഷം. കസ്റ്റംസും ദേശീയ അന്വേഷണ ഏജന്‍സിയും അറസ്റ്റ് ചെയ്ത കെ.ടി. റമീസ്, സന്ദീപ് നായര്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിനിടയില്‍ ജൂലൈ 15നാണു കേസില്‍ കാരാട്ട് ഫൈസലിന്റെ പങ്കാളിത്തത്തെക്കുറിച്ച് ആദ്യ സൂചന ലഭിച്ചത്. പ്രതികളുടെ ബന്ധുക്കളുടെ മൊഴികളിലും ഫൈസലുമായി ഇവര്‍ക്കുള്ള ബന്ധത്തിന്റെ സൂചനകളുണ്ടായിരുന്നു.
എന്നാല്‍ ഉന്നതരാഷ്ട്രീയ പിന്തുണയുള്ള ഫൈസലിനെ ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം കസ്റ്റഡിയില്‍ എടുത്താല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു അന്വേഷണ സംഘങ്ങള്‍. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കൊച്ചിയില്‍ ചോദ്യം ചെയ്ത ജൂലൈ 27ന് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഉന്നതനുമായി ഫൈസല്‍ നടത്തിയ കൂടിക്കാഴ്ച വഴിത്തിരിവായി. ഈ ദിവസങ്ങളില്‍ ഫൈസലും അദ്ദേഹം സന്ദര്‍ശിച്ച ഉന്നതനും നടത്തിയ ഫോണ്‍ സംഭാഷണങ്ങളും രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചു.
കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് ഫൈസല്‍ ഭയപ്പെട്ടിരുന്നതായി അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇതിനിടയിലാണു കൊച്ചി വെണ്ണല സ്വദേശിയായ അനൂപ് മുഹമ്മദ് ലഹരിമരുന്നു കേസില്‍ ഓഗസ്റ്റ് 27ന് കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ ബെംഗളൂരു ലഹരി റാക്കറ്റുമായി കെ.ടി. റമീസിനുള്ള ബന്ധവും അനൂപിനു ബിനീഷ് കോടിയേരിയുമായുള്ള ബന്ധവും പുറത്തുവന്നു.
ഇതോടെ റമീസിനെ എന്‍ഐഎയും ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തു. ഇതോടെയാണു സ്വര്‍ണക്കടത്തില്‍ ഫൈസലിനുള്ള പങ്കാളിത്തം പുറത്തു വന്നത്.
28 പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും തെളിവുശേഖരണവും പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണം ഉന്നതരിലേക്കു നീളുന്ന രണ്ടാം ഘട്ടത്തിനാണു ഫൈസലിനെ പിടികൂടിയതോടെ തുടക്കം കുറിച്ചിരിക്കുന്നത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം വണ്ടൂര്‍ ചാതോളി വീട്ടില്‍ മുഹമ്മദ് അസ്‌ലമിനെ കസ്റ്റംസ് പ്രിവന്റീവ് അറസ്റ്റ് ചെയ്തു. നയതന്ത്ര പാഴ്‌സലില്‍ 25 കിലോഗ്രാം സ്വര്‍ണം കള്ളക്കടത്തു നടത്തിയതില്‍ മുഹമ്മദ് അസ്‌ലമിനും പങ്കുണ്ടെന്നു കേസില്‍ നേരത്തെ അറസ്റ്റിലായ മലപ്പുറം വേങ്ങര സ്വദേശി ഇ. സെയ്തലവി നല്‍കിയ മൊഴിയെത്തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞമാസം 16നു കാക്കനാട് ജില്ലാ ജയിലില്‍ ചോദ്യം ചെയ്തപ്പോഴാണു 2019 നവംബറിലും ഡിസംബറിലുമായി 5 കിലോഗ്രാം വീതം 5 തവണ കടത്തിയതില്‍ അസ്‌ലം പങ്കാളിയായിരുന്നെന്നു സെയ്തലവി മൊഴി നല്‍കിയത്. അസ്‌ലമിനെ സാമ്പത്തിക കുറ്റവിചാരണക്കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 19 ആയി.
കാരാട്ട് ഫൈസലിനെ കസ്റ്റംസ് പൊക്കിയതോടെ സ്വപ്നയുമായി ഇടപെട്ടവരുടെ ചങ്ക് ഇടിക്കുകയാണ്. തങ്ങളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന ഉള്‍വിളി എല്ലാവര്‍ക്കുമുണ്ട്. സിബിഐ കൂടിയെത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി.
https://www.facebook.com/Malayalivartha


























