ഇരുമ്പുഷീറ്റുകള്‍ അടുക്കിക്കൊണ്ടിരിക്കെ ദേഹത്തേക്ക് നൂറുകണക്കിന് ഇരുമ്പുഷീറ്റുകള്‍ പതിച്ചു, ഒന്നരമണിക്കൂറുകളോളം ജീവനുവേണ്ടി ഇരുമ്പുഷീറ്റുകള്‍ക്കടിയില്‍ മല്ലിട്ട് യുവാവ്, ഒടുവില്‍....

ഇരുമ്പുഷീറ്റുകള്‍ അടുക്കിക്കൊണ്ടിരിക്കെ ദേഹത്തേക്ക് നൂറുകണക്കിന് ഇരുമ്പുഷീറ്റുകള്‍ പതിച്ചു, ഒന്നരമണിക്കൂറുകളോളം ജീവനുവേണ്ടി ഇരുമ്പുഷീറ്റുകള്‍ക്കടിയില്‍ മല്ലിട്ട് യുവാവ്. ഇരുമ്പുഷീറ്റുകള്‍ സൂക്ഷിച്ചിരുന്ന ചട്ടക്കൂട് മറിഞ്ഞ് ഉത്തര്‍പ്രദേശ് സ്വദേശിക്ക് ഗുരുതര പരിക്ക്. കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജിന് സമീപത്തായിസംസം മെറ്റല്‍സിലെ തൊഴിലാളിയായ ഉത്തര്‍പ്രദേശ് സ്വദേശി സുമിതിനാ(20)ണ് പരിക്കേറ്റത്. സംസം മെറ്റല്‍സിന്റെ ഗോഡൗണില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവമുണ്ടായത്. ഇരുമ്പുഷീറ്റുകള്‍ അടുക്കിക്കൊണ്ടിരുന്ന സുമിതിന്റെ ദേഹത്തേക്ക് എട്ടു തട്ടുകളുള്ള ചട്ടക്കൂടും ഇവയില്‍ അടുക്കിയിരുന്ന നൂറുകണക്കിന് ഇരുമ്പുഷീറ്റുകളും പതിക്കുകയായിരുന്നു. ഇവയ്ക്കടിയില്‍പ്പെട്ട സുമിതിനെ രക്ഷിക്കാന്‍ മറ്റു തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. കടപ്പാക്കടയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസംഘം ക്രെയിനിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ചട്ടക്കൂട് ഉയര്‍ത്താന്‍ ഒരു മണിക്കൂറിലേറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഉയര്‍ന്ന ശേഷിയുള്ള ഒരു ക്രെയിന്‍കൂടി എത്തിച്ചാണ് ചട്ടക്കൂടുയര്‍ത്തി സുമിതിനെ പുറത്തെടുത്തത്. ഒന്നരമണിക്കൂറുകളോളം ജീവനുവേണ്ടി ഇരുമ്ബുഷീറ്റുകള്‍ക്കടിയില്‍ മല്ലിട്ട സുമിതിന് ട്രാക്കിന്റെ ചുമതലയുള്ള ഡോ. ആതുരദാസിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി പ്രാഥമിക ചികിത്സ നല്‍കി.
ഷീറ്റുകള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന സുമിതിന്റെ കാലുകള്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇയാളെ ബൈപ്പാസിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























