കുളിമുറിയുടെ ഭിത്തിയില്‍ രക്തം കൊണ്ട് സോറി എന്ന് എഴുതി യാത്രയായി... കാലിലെ വളവ് മാറ്റാന്‍ ശാസ്ത്രക്രിയയ്ക്കെത്തിയ ഏഴുവയസ്സുകാരിയെ രക്ഷിക്കാനായില്ല, സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ അനൂപ് ഏറെ അസ്വസ്ഥനായിരുന്നുവെന്നും സുഹൃത്തുക്കള്‍

സ്വകാര്യ ആശുപത്രി ഉടമയായ യുവ ഡോക്ടറെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കടപ്പാക്കട ഭദ്രശ്രീയില്‍ ഡോ.അനൂപ് കൃഷ്ണയെ(35)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
കുളിമുറിയുടെ ഭിത്തിയില്‍ രക്തം കൊണ്ട് സോറി എന്ന് എഴുതിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. അനൂപിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയില്‍, കാലിലെ വളവ് മാറ്റാന്‍ ശാസ്ത്രക്രിയയ്ക്കെത്തിയ ഏഴുവയസ്സുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുട്ടിയെ ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ഇതേത്തുടര്‍ന്ന്, ആശുപത്രിയുടെ മുന്‍പില്‍ മൃതദേഹവുമായി പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ അനൂപ് ഏറെ അസ്വസ്ഥനായിരുന്നുവെന്നും സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























